ട്രസ്റ്റിന്റെ പേരില്‍ പിരിച്ച പണം കോണ്‍ഗ്രസ് നേതാക്കള്‍ എന്തു ചെയ്തു?

ചെറുപുഴയില്‍ കെട്ടിടനിര്‍മാണത്തിന്റെ പണം നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരനായ ജോസഫ് മരിക്കാനിടയായതിനെക്കുറിച്ച് പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ കോടികളുടെ കുംഭകോണമാണ് നടത്തിയതെന്ന് കോടിയേരി പറഞ്ഞു. കെട്ടിടനിര്‍മാണ കരാറുകാരന്‍ ജോസഫ് മരിക്കാനിടയായതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഒപ്പം ട്രസ്റ്റിന്റെ പേരില്‍ നടന്ന തിരിമറികളും വെട്ടിപ്പും വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുയായിരുന്നു അദ്ദേഹം.
ദുഃഖകരവും അതീവ ഗൗരവതരവുമാണ് ചെറുപുഴയിലെ സംഭവങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വം എങ്ങനെയാണ് ഓരോ സ്ഥാപനവും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണിത്. ട്രസ്റ്റിനു വേണ്ടി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടും കോണ്‍ട്രാക്ടറുടെ പണം കൊടുത്തില്ല.പിരിച്ച പണം കോണ്‍ഗ്രസ് നേതാക്കള്‍ എന്തു ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും മൗനം പാലിക്കുകയാണ്. എല്ലാറ്റിനും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രസ്താവന നടത്തുന്ന രമേശ് ചെന്നിത്തല എന്തേ മിണ്ടുന്നില്ല? കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണം.
ഉത്തരവാദികളായ ആളുകളെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണം. പി ജെ ജോസഫ് എല്‍ഡിഎഫിലേക്കു വരാന്‍ സാധ്യത കാണുന്നുണ്ടോ? അങ്ങനെയാരെങ്കിലും വരുന്നുണ്ടോയെന്നു നോക്കി പ്രവര്‍ത്തിക്കുന്ന മുന്നണിയല്ല എല്‍ഡിഎഫ്.രാഷ്ട്രീയനിലപാട് നോക്കിയാണ് നിലപാട് സ്വീകരിക്കാന്‍ കഴിയുക. പി ജെ ജോസഫ് ഇതുവരെ യുഡിഎഫ് നിലപാടിനെതിരെ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല. അദ്ദേഹം ഉദ്ദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയില്ല എന്നതു മാത്രമാണ് പ്രശ്‌നമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























