സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞാണി സ്വദേശി ഗൗതം (18) ആണ് മരിച്ചത്. കാഞ്ഞാണി–അന്തിക്കാട് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് സംഭവം നടന്നത്.
അപകടത്തിൽ കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22)ന് പരിക്കേറ്റു. കാഞ്ഞാണി ആക്ട്‌സ് പ്രവർത്തകർ അതുലിനെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ബസ് ജീവനക്കാരനായ ഗൗതം ബൈക്കിന്റെ പിറകിലായിരുന്നു യാത്ര ചെയ്തിരുന്നത്.
"
https://www.facebook.com/Malayalivartha


























