ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 8-ന്റെ ആദ്യ വാരത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍. ബിഗ് ബോസ് ഹൗസിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഗായത്രിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. എന്നാല്‍ ഗായത്രിയെ പുറത്താക്കിയ തീരുമാനം ശരിയായിരുന്നോ എന്ന ചോദ്യം ഇപ്പോള്‍ വീണ്ടും ശക്തമാകുകയാണ്. ഇന്നത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം മത്സരാര്‍ഥികളോട് ചോദിക്കുന്നതാണ് പുതിയ പ്രൊമോയില്‍ കാണുന്നത്.
സീസണ്‍ 8-ല്‍ പതിവ് 'ക്യാപ്റ്റന്‍' എന്ന സ്ഥാനത്തിന് പകരം 'ലീഡര്‍' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആദ്യ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത് ജസീല പര്‍വീണായിരുന്നു. ലീഡര്‍ എന്ന നിലയില്‍ ജസീലയ്ക്ക് ലഭിച്ച പ്രധാനപ്പെട്ടതും കടുത്തതുമായ ഉത്തരവാദിത്തങ്ങളിലൊന്നായിരുന്നു സ്‌പോട്ട് എവിക്ഷനായി ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുക്കുക.
ജസീലയുടെ നേതൃത്വത്തില്‍ മൃദുല വിജയ്, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗായത്രി സുരേഷിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിന്നാലെ ഗായത്രിയോട് ഹൗസിന്റെ പ്രധാന വാതിലിലൂടെ പുറത്തുപോകാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയും ചെയ്തു.
'ഗായത്രിയെ പുറത്താക്കിയത് ശരിയായ തീരുമാനമാണോ?'
ഇതാണ് ഇന്നത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. ഗായത്രിയെ പുറത്താക്കാനുള്ള തീരുമാനമെടുത്ത ജസീലയോടും അതിനെ പിന്തുണച്ച മൃദുല വിജയിയോടും സുമേഷ് ചന്ദ്രനോടുമാണ് മോഹന്‍ലാല്‍ വിശദീകരണം ആവശ്യപ്പെടുന്നത്.
ജസീല താന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നതായി പ്രൊമോയില്‍ കാണാം. എന്നാല്‍ ഗായത്രിയെ പുറത്താക്കിയത് ശരിയായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് മൃദുലയും സുമേഷും 'അല്ല' എന്നാണ് മറുപടി നല്‍കുന്നത്. ഇതോടെ ആദ്യ ആഴ്ച തന്നെ നടന്ന സ്‌പോട്ട് എവിക്ഷനെക്കുറിച്ച് ഹൗസിനുള്ളിലും പുറത്തും വീണ്ടും ചര്‍ച്ച ശക്തമാകുകയാണ്.
ഗായത്രി ഹൗസില്‍ പ്രവേശിച്ചിട്ട് കൃത്യമായി കളിക്കാന്‍ പോലും അവസരം ലഭിച്ചിരുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ബിഗ് ബോസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു മത്സരാര്‍ഥിയെ ഇത്തരത്തില്‍ പുറത്താക്കുന്നത് മലയാളം പതിപ്പില്‍ ആദ്യമായാണെന്നതും സംഭവത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ഗായത്രിയെ പുറത്താക്കാനുള്ള തീരുമാനം അന്യായമാണെന്ന അഭിപ്രായമാണ് നിരവധി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഗായത്രി ഹൗസില്‍ ശക്തമായ മത്സരാര്‍ഥിയായി മാറുമെന്ന് മറ്റ് മത്സരാര്‍ഥികള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഗായത്രി തന്നെയും പുറത്തായതിന് പിന്നാലെ തീരുമാനം 'അണ്‍ഫെയര്‍' ആയിരുന്നുവെന്ന് പ്രതികരിച്ചിരുന്നു. ഹൗസിന്റെ വാതില്‍ക്കല്‍ എത്തിയപ്പോഴും ഇത് ഒരു പ്രാങ്ക് ആണെന്നാണ് താന്‍ കരുതിയതെന്നും രഹസ്യമുറിയിലേക്ക് മാറ്റുമെന്നാണ് വിചാരിച്ചതെന്നും ഗായത്രി പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ തന്നെ നേരിട്ട് പുറത്തേക്ക് അയച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























