ആജീവനകാലത്തേക്കല്ല കോണ്‍ഗ്രസിലേക്ക് വന്നത്; വോട്ടിന് വേണ്ടി ആശയങ്ങള്‍ ബലികഴിക്കാനുമില്ല; തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പെടുക്കാമെന്ന് കരുതിയിട്ടില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍

ശശി തരൂരും കോണ്‍ഗ്രസും തമ്മിലുള്ള അടി തുടരുകയാണ്. അതിനിടെ തുറന്നടിച്ച് തരൂര്‍ രംഗത്തെത്തി. കേവലം ഒരു സീറ്റിനോ വോട്ടിനോ വേണ്ടി തന്റെ ആശയങ്ങള്‍ ബലികഴിക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പെടുക്കാമെന്ന് കരുതിയിട്ടില്ലെന്നും ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയ്ക്കാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്നും തരൂര്‍ പറഞ്ഞു.
ജീവിതകാലം മുഴുവന്‍ ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസിലേക്ക് വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖ ആശയം പങ്കുവയ്ക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലയ്ക്കാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അതുകൊണ്ടുതന്നെ തന്റെ ആശയങ്ങള്‍ കേവലം സീറ്റ് ലഭിക്കാനോ വോട്ട് തേടാനോ വേണ്ടി മാത്രം ത്യാഗം ചെയ്യാന്‍ കഴിയില്ലെന്നും തരൂര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയേയും അനുകൂലിച്ച് നിരന്തര പ്രസ്താവനകള്‍ നടത്തുന്നതിനിടെയാണ് തരൂരിന്റെ നിര്‍ണായക പ്രഖ്യാപനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെയും രാമക്ഷേത്ര നിര്‍മ്മാണത്തേയും തരൂര്‍ അനുകൂലിച്ചിരുന്നു. ഇതിനെതിരെയുള്ള വിമര്‍കരുടെ വായടപ്പിക്കുകകൂടിയാണ് തരൂരിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha
























