കേസുണ്ടായാല്‍ തത്സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പൊലീസ് രൂപം നല്‍കി

കേസുണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച്, വിധി വരെയുള്ള വിവരങ്ങള്‍ തത്സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പൊലീസ് രൂപം നല്‍കി.
കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫിസറും ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുമായ പി. പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്പോള്‍ തന്നെ മൊബൈല്‍ നമ്പര്‍ കൂടി ലഭ്യമാക്കിയിരിക്കണം.
https://www.facebook.com/Malayalivartha
























