Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരം, പിടിച്ചുനില്‍ക്കാന്‍ ആര്‍എസ്എസിന്റെ വഴിയേ കോണ്‍ഗ്രസും

10 SEPTEMBER 2019 11:29 AM IST
മലയാളി വാര്‍ത്ത

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്, കൈയ്യടക്കിവച്ചിരുന്ന എല്ലാം ബിജെപി കൊണ്ടുപോയി പച്ചക്കുള്ള നേതാക്കള്‍ ഓരോരോ ആരോപണക്കയങ്ങളില്‍പെട്ട് ചക്രശ്വാസം വലിക്കുന്നു. അതുകൊണ്ടുതന്നെ സ്വന്തംകാര്യം നോക്കുന്ന തിരക്കിലാണ് അവര്‍. മൊത്തത്തില്‍ ഒരു അഴിച്ചുപണിയും ഒപ്പം അടിത്തട്ട് കെട്ടികെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. ഈ ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സംഘടനാ സംവിധാനം ആര്‍എസ്എസ് മോഡലില്‍ ഉടച്ചുവാര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രേരക്മാരെ നിയമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. സെപ്റ്റംബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനം ഉണ്ടായത്.

അസമില്‍ നിന്നുള്ള നേതാവ് ഗൗരവ് ഗോഗോയി മുന്നോട്ട് വച്ച നിര്‍ദ്ദേശത്തെ മറ്റുള്ളവര്‍ പിന്താങ്ങുകയായിരുന്നു. അഞ്ചുജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാര്‍ ഉണ്ടാകും. മുഴുവന്‍സമയ പ്രവര്‍ത്തകര്‍ ആയിരിക്കും പ്രേരക്മാര്‍. സെപ്റ്റംബര്‍ അവസാനത്തിനുള്ളില്‍ പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. താഴെത്തട്ടില്‍ പാര്‍ട്ടിയെ പുനരുജീവിപ്പിക്കാന്‍ നീക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അതുപോലെതന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. അവര്‍ നേരെ ചെന്ന് ചേക്കേറുന്നത് ബിജെപിയിലും. സമീപ കാലത്തായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കേരളത്തിലെ എംപി ശശിതരുര്‍ ഉന്നയിക്കുന്നത് രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയണ്. ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ മൃദുഹിന്ദുത്വം വാഗ്ദാനം ചെയ്യലോ അല്ല. അത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വട്ടപൂജ്യമാക്കുമെന്നും തരൂര്‍ പറയുകയുണ്ടായി ദി ഹിന്ദു വേ എന്ന തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിറപ്പകിട്ടോടെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ ദയനീയമായ ഒരു പ്രതിസന്ധിയില്‍ സ്വയം കുരുങ്ങിനില്‍ക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഈ തിരഞ്ഞെടുപ്പിലും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ ഒരു കണക്കിനും സാന്ത്വനപ്പെടുത്താനാകാത്ത ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കറിയാം. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കറിയാം. പക്ഷേ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന നേതാവിനോ തിരിച്ചടികളില്‍ നിരാശരാകുന്ന അണികള്‍ക്കോ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാകില്ല. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് അടിമുടി മാറ്റവും സമഗ്രമായ സമീപനവും അനിവാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് മോഡല്‍ അടിത്തട്ട് കെട്ടിപ്പടുത്താന്‍ കോണ്ഗ്രസ് നീക്കം നടത്തുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (10 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (13 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (24 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (38 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (54 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends