സ്വകാര്യ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്....

സ്വകാര്യ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്. അമിതവേഗതയിലായിരുന്നു ബസ് പാഞ്ഞത്. നിയന്ത്രണം വിട്ട ബസ് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചകയറിയുണ്ടായ അപകടത്തില്‍ നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക് പറ്റി. ബസ് ഡ്രൈവര്‍ ചേരാനല്ലൂര്‍ സ്വദേശി ജോവിന്‍ ജോര്‍ജ് അടക്കം പരിക്കേറ്റ ബസ് യാത്രികരായ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന വടുതല സ്വദേശിയായ നവവരനെയടക്കം രണ്ടുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.55 ഓടെ സെമിത്തേരിമുക്കിന് സമീപമായിരുന്നു അപകടം നടന്നത്. ചിറ്റൂര്‍മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്വീന്‍മേരി ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബസ് ഡ്രൈവറെ പിന്നീട് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ആദ്യം ഇടിച്ചുകയറിയത്. പിന്നീട് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായി രുന്നുവെന്ന് പോലീസ് പറഞ്ഞു. ജീപ്പിന്റെ ഡ്രൈവര്‍ സീറ്റിലായിരുന്നു നവവരനുണ്ടായിരുന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായും ജീപ്പിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്ന നിലയിലാണ്.
https://www.facebook.com/Malayalivartha
























