Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കേരളാ പോലീസ് ആ പരിപാടി നിര്‍ത്തി ; റോഡിലെ പരിശോധനയും പിഴ ഈടാക്കലും ഇല്ല

11 SEPTEMBER 2019 09:35 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലെ പരിശോധനയും പിഴ ഈടാക്കലും താത്കാലികമായി നിര്‍ത്തി. ഓണം കഴിയുന്നതുവരെ പിഴ ഈടാക്കരുതെന്ന കര്‍ശനനിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. എന്നാല്‍, പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള സ്‌ക്വാഡുകളെ പിന്‍വലിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവരെ ബോധവത്കരിക്കാനാണ് നിര്‍ദേശം.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഓണക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി തീരുമാനിച്ച പ്രത്യേക പരിശോധനയും ഇതോടെ നിലച്ചു. അന്തസ്സംസ്ഥാന ബസുകളുടെ അമിതനിരക്കും ക്രമക്കേടുകളും തടയുന്നതിനുള്ള നൈറ്റ് റെഡേഴ്സ് പരിശോധനയും മിക്കയിടത്തും നിലച്ചു. ഇതു മുതലെടുത്ത് സ്വകാര്യ ബസുകള്‍ നിരക്കുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഗതാഗത നിയമലംഘനത്തിനു പിഴത്തുക വര്‍ധിപ്പിച്ചുള്ള തീരുമാനം പിന്‍വലിക്കാനാകില്ലെന്നു നിയമോപദേശം. വിവിധ നിയമവിദഗ്ധരോട് മോട്ടര്‍ വാഹന വകുപ്പ് അനൗദ്യോഗികമായി അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഒരിക്കല്‍ വിജ്ഞാപനം ചെയ്ത നിയമം പിന്‍വലിക്കാന്‍ കഴിയില്ലെന്ന മറുപടി ലഭിച്ചത്. ചാടിക്കയറി വിജ്ഞാപനം ചെയ്യാതിരിക്കാമായിരുന്നു; എന്നാല്‍, ഒരിക്കല്‍ വിജ്ഞാപനം ചെയ്തു കഴിഞ്ഞതിനാല്‍ ഇനി പിന്‍വലിക്കാന്‍ വകുപ്പില്ല എന്നാണ് എല്ലാ നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയത്. നിയമ സെക്രട്ടറിയും സമാനമായ നിര്‍ദേശം തന്നെയാകും സര്‍ക്കാരിനു നല്‍കുക. നിലവിലെ പിഴസംഖ്യയില്‍ മാറ്റം വരുത്തി ഓര്‍ഡിനന്‍സ് ഇറക്കണമെങ്കില്‍, കേന്ദ്ര നിയമമെന്ന നിലയ്ക്ക് രാഷ്ട്രപതിയുടെ അനുവാദം വേണം. രാഷ്ട്രപതി അനുവാദം നല്‍കുമെന്ന പ്രതീക്ഷ സംസ്ഥാന സര്‍ക്കാരിനില്ല. കാര്യമായ ആലോചനകളില്ലാതെ നിയമം നടപ്പാക്കി ഒടുവില്‍ പുലിവാലുപിടിച്ച അവസ്ഥയിലാണിപ്പോള്‍ സര്‍ക്കാര്‍.

ഓണത്തിരക്കു കഴിഞ്ഞ് സംസ്ഥാനത്തു വീണ്ടും വാഹന പരിശോധന ആരംഭിക്കുമ്പോള്‍ നിലവിലെ നിയമപ്രകാരമേ പിഴ ഈടാക്കാന്‍ കഴിയൂ. ഇത് ജനവികാരം എതിരാക്കുമെന്ന ഭയത്തിലാണ് സര്‍ക്കാര്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ പരിശോധന പൂര്‍ണമായി ഒഴിവാക്കാന്‍ രഹസ്യ നിര്‍ദേശം പൊലീസിനു നല്‍കിക്കഴിഞ്ഞു. ഗതാഗത നിയമങ്ങള്‍ ജനങ്ങള്‍ നിസ്സാരമായി എടുക്കുന്നതിനാല്‍ നിയമം കടുകട്ടിയാക്കണമെന്നു പറഞ്ഞ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഗുജറാത്തില്‍ നിന്നു തിരിച്ചടി. ഗതാഗതനിയമലംഘനങ്ങള്‍ക്കു കൂട്ടിയ പിഴത്തുക ഗുജറാത്ത് സര്‍ക്കാര്‍ പകുതിയോ അതില്‍ താഴെയോ ആയി കുറച്ചു. പുതിയ മോട്ടര്‍വാഹനനിയമം നടപ്പാക്കില്ലെന്ന് നേരത്തേതന്നെ 6 സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ബിജെപി ഭരിക്കുന്നവയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (26 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (41 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends