ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...

ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. വാണിയമ്പാറ സ്വദേശിയായ അബ്‌ദുൾ റസാക്കാണ് (65) മരിച്ചത്. പാലക്കാട്-വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
തൃശൂർ ദിശയിലേക്ക് പോകുകയായിരുന്ന കാർ വാണിയമ്പാറയ്‌ക്ക് സമീപം നിയന്ത്രണം വിട്ട് ബസ് സ്റ്റോപിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ബസ് കാത്തുനിൽക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അബ്‌ദുൾ റസാക്കിന്റെ ഭാര്യയ്‌ക്കും നാട്ടുകാരായ പ്രദീപ്, മണികണ്‌ഠൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചനകളുള്ളത്. കാറോടിച്ചിരുന്ന 22കാരനായ തൃശൂർ സ്വദേശി അമലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























