കോഴിക്കോട്ട് ഒഴുക്കില്‍പെട്ട് രണ്ട് പേരെ കാണാതായി; കടലിലിറങ്ങിയ വിദ്യാര്‍ത്ഥിയേയും വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട് യുവാവിനേയുമാണ് കാണാതായത്

കോഴിക്കോട് രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി. കോഴിക്കോട് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയേയും പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെയുമാണ് കാണാതായത്.കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം കടലില്‍ ഇറങ്ങിയ കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷദിനെയാണ് കാണാതായത്. കുളിക്കാനിറങ്ങിയ ആദില്‍ ശക്തമായ തിരയില്‍ പെടുകയായിരുന്നു. ആനക്കാം പൊയില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ആഷിഖാണ് കാണാതായ മറ്റൊരാള്‍. ഇരുവര്‍ക്കുമായി അഗ്‌നിശമന സേനയും മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha
























