15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ കോഴിക്കോട് ബീച്ചില്‍ എത്തി തിരയില്‍പ്പെട്ട് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

തിരയില്‍പ്പെട്ട് കോഴിക്കോട് ബീച്ചില്‍ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിനടുത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ബീച്ചില്‍ 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ആദില്‍ അര്‍ഷാദ്. കടലില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha