മൂവാറ്റുപുഴയ്ക്ക് ബസിൽ യാത്ര ചെയ്യവേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ വൃദ്ധനോട് കരുണ കാണിക്കാതെ വലിച്ചിഴച്ച് ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാര്‍; ഒടുവിൽ ദാരുണാന്ത്യം

സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ട വൃദ്ധൻ മരിച്ചു. മൂവാറ്റുപുഴക്ക് ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സേവ്യർ ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അറുപത്തെട്ട് വയസ്സുകാരനായ സേവ്യറെ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയിൽ ഇറക്കിവിടുകയായിരുന്നു.
സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ വലിച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്ത തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























