തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ ഹോട്ടല്‍ മുറിയില്‍ ടാക്‌സി ഡ്രൈവറായ യുവാവ് കുത്തേറ്റ് മരിച്ചു....

തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ ഹോട്ടല്‍മുറിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മദ്യപാനം ചെയ്യുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം ഉണ്ടായത്.
പൂജപ്പുര സ്വദേശിയായ ശ്രീനിവാസനാണ് മരിച്ചത്. ശ്രീനിവാസന്റെ നിലവിളി കേട്ട് ഹോട്ടലിലെ രണ്ടാം നിലയിലേക്ക് ജീവനക്കാര്‍ എത്തുന്നതിനിടെ കലേഷും ജോസും ഓടിരക്ഷപ്പെട്ടു. ഇയാളോടൊപ്പം താമസിച്ചിരുന്ന മദ്യലഹരിയിലായിരുന്ന സന്തോഷ്, ഗിരീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതായും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാപ്പനംകോട് വെച്ച് കലേഷിനെ പിടികൂടിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























