മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയേണ്ട കാലാവധി നാളെ അവസാനിക്കും.... കുടുംബങ്ങള്‍ വീണ്ടും സമരത്തിലേക്ക്

മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കും. അഞ്ചു ഫ്‌ളാറ്റുകളിലുമായി 350ല്‍ ഏറെ കുടുംബങ്ങള്‍ ആണുള്ളത്. ഇതില്‍ പലരും സ്ഥിര താമസക്കാരല്ല. നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്‌ലാറ്റ് ഉടമകളുടെ ആലോചന. ഇന്ന് വിവിധ ഫ്‌ലാറ്റുകളിലെ ഉടമകള്‍ യോഗം ചേര്‍ന്ന് സമരപരിപാടികള്‍ തീരുമാനിക്കും. ഇതിനിടെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കേരളത്തിലെ 140 എം.എല്‍.എല്‍എമാര്‍ക്കും ഫ്‌ലാറ്റ് ഉടമകള്‍ സങ്കടഹര്‍ജി നല്‍കി.
അഞ്ചു ദിവസത്തിനകം ഫ്‌ലാറ്റുകള്‍ വിട്ടൊഴിയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളില്‍ പറയുന്നത്. ഉടമകള്‍ ഒരുവശത്തു പ്രതിഷേധിക്കുമ്പോള്‍ മരട് നഗര സഭ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍, ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ലാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഫ്‌ലാറ്റുടമകള്‍. ചൊവ്വാഴ്ചയോടെ ഈ ഹര്‍ജിയും ഫയല്‍ ചെയ്യുന്നതിനാണ് തീരുമാനം.
https://www.facebook.com/Malayalivartha

























