പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് കൊച്ചി മെട്രോ.... മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു....

കൊച്ചി മെട്രോ തൈക്കൂടം യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡുകള്‍. മെട്രോ യാത്രക്കാരുടെ എണ്ണം ഇന്ന് ഒരു ലക്ഷം കവിഞ്ഞു. സര്‍വീസ് തുടങ്ങിയശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്രചെയ്യുന്നത് ആദ്യമായിയാണ്. മഹാരാജാസ് തൈക്കൂടം സര്‍വീസ് ആരംഭിച്ചശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം യാത്രക്കാരാണ്. പ്രതിദിന സര്‍വീസില്‍ മെട്രോ പ്രവര്‍ത്തന ലാഭത്തിലായി. അവിട്ടം ദിനമായ ഇന്നലെ 9 മണി വരെയുള്ള കണക്കനുസരിച്ച് മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേരാണ്. മെട്രോയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും യാത്രക്കാര്‍ സഞ്ചരിക്കുന്നത്. കൊച്ചി നഗരത്തില്‍ ഗതാഗത തിരക്ക് രൂക്ഷമായതിനാല്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ഇതോടൊപ്പം മഹാരാജാസ് തൈക്കൂടം റൂട്ടില്‍ സര്‍വീസ് തുടങ്ങിയതിനോടനുബന്ധിച്ച് നിശ്ചിത ദിവസത്തേക്ക് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ നാലു മുതലാണ് നഗരഹൃദയം കടന്ന് കൊച്ചി മെട്രോ വൈറ്റില തൈക്കൂടത്തേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 18 വരെ മെട്രോ നിരക്കുകള്‍ പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ 40000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ എണ്ണം.
ഓണക്കാലമായതും മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വ്വീസ് ദീര്‍ഘിപ്പിച്ചതും ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയതും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. സാധാരണ ടിക്കറ്റ് നിരക്കിന്റെ പകുതി നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. സെപ്റ്റംബര്‍ 18 വരെയാണ് കെഎംആര്‍എല്‍ മെട്രോയുടെ ഈ ഇളവ്. പുതിയ അഞ്ച് സ്‌റ്റേഷനുകള്‍ കൂടി വന്നതോടെ കൊച്ചി മെട്രോയില്‍ ഇപ്പോള്‍ ഇരുപത്തൊന്ന് സ്‌റ്റേഷനുകളാണ് ഉള്ളത്. സെപ്തംബര്‍ 7 നാണ് ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ മെട്രോയില്‍ കയറിയത്. 95,285 യാത്രക്കാരാണ് അന്ന് മെട്രോയില്‍ യാത്ര ചെയ്തത്. ഉത്രാട ദിനത്തിലും മെട്രോയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രാടത്തിന് ഓരോ മണിക്കൂറിലും മെട്രോയിലൂടെ യാത്ര ചെയ്തത് 8000 പേരാണ്.
കഴിഞ്ഞ ഏഴാം തീയതി രേഖപ്പെടുത്തിയ 99,680 യാത്രക്കാരുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. മെട്രോ ഉദ്ഘാടനം ചെയ്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ 2017 ജൂണ്‍ 26ന് 98,310 പേരാണ് യാത്ര ചെയ്തിരുന്നത് മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ആലുവയില്‍ നിന്നും മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്ന സമയത്ത് 40,000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം. തെക്കൂടത്തേക്കുള്ള സര്‍വീസ് ആരംഭിച്ചതിന് ശേഷം ആറ് ലക്ഷത്തി എഴുപത്തിമൂവായിരം യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. ഇതോടെ പ്രതിദിന സര്‍വീസില്‍ മെട്രൊ ആദ്യമായി പ്രവര്‍ത്തന ലാഭം നേടി. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും, നിശ്ചിത ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിരക്കിലെ ഇളവുമാണ് യാത്രക്കാരെ മെട്രോയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. എറണാകുളംസൗത്ത്, വൈറ്റില എന്നിങ്ങനെ തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് മെട്രോ എത്തിയതും യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ മാസം 18 വരെ ടിക്കറ്റ് നിരക്കില്‍ 50% ഇളവും 25 വരെ സൗജന്യ പാര്‍ക്കിങ്ങും കൊച്ചി മെട്രോ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























