ഭൂമിയില്‍ നിന്ന് 110 പ്രകാശവര്‍ഷം അകലെ മറ്റൊരു ഭൂമി? ഭൂമിയെപ്പോലെ വാസയോഗ്യമായിരിക്കാം എന്നതിലുപരി ജീവന്റെ സാന്നിധ്യം ഉണ്ടായിരിക്കാനും സാധ്യത

ഭൂമിയെപോലെ വാസയോഗ്യമായ മറ്റേതെങ്കിലും ഗ്രഹം ഉണ്ടോ? നാം കുറേ നാളായി ഇങ്ങനെ ഒരു ചോദ്യം നാം ചോദിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ ഒന്നുണ്ടോ. ഇല്ലെന്നു പറഞ്ഞാല്‍ എന്താ അങ്ങനെ ഇല്ലാത്തെ എന്നാകും അടുത്ത ചോദ്യം. എന്നാല്‍ ഇനി സംശയം വേണ്ട അങ്ങനെ ഒരു ഗ്രഹം ഉണ്ട്. ശാസ്ത്രലോകത്തില്‍തന്നെ ഏറെ നിര്‍ണായകമാകുകയാണ് ഈ കണ്ടെത്തല്‍. അന്തരീക്ഷത്തില്‍ ജലബാഷ്പകണങ്ങളുമായി അങ്ങകലെയൊരു ഗ്രഹം ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭൂമിയോട് ഒട്ടേറെ സാദൃശ്യങ്ങളുള്ള കെ218ബി ഗ്രഹത്തെ 'താര' മാക്കുന്നതു നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ഒപ്പിയെടുത്ത കാഴ്ചകളും വിവരങ്ങളും. ഭൂമിയില്‍ നിന്ന് 110 പ്രകാശവര്‍ഷം അതായത് പ്രകാശം ഒരു വര്‍ഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം. ഏകദേശം 9.5 ലക്ഷം കോടി കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രഹം.
ഭൂമിയെപ്പോലെ വാസയോഗ്യമായിരിക്കാം എന്നതിലുപരി ജീവന്റെ സാന്നിധ്യം ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. താപനിലയും ജീവന് അനുയോജ്യം (10 ഡിഗ്രി). അന്തരീക്ഷത്തില്‍ 0.01% നും 50%നും ഇടയില്‍ ജലസാന്നിധ്യം. അന്തരീക്ഷത്തില്‍ ജലബാഷ്പമുണ്ടെന്നു കരുതി ഉപരിതലത്തില്‍ ജലസാന്നിധ്യം ഉണ്ടാകണമെന്നില്ലെങ്കിലും ജീവന്‍ നിലനില്‍ക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഗ്രഹമാണിതെന്നും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്ത്രസംഘം നേച്ചര്‍ അസ്‌ട്രോണമിയില്‍ എഴുതിയ റിപ്പോര്‍ട്ട് പറയുന്നു. പഞ്ഞിക്കെട്ടുപോലെ മേഘപടലങ്ങളും അകലെ തെളിഞ്ഞുമിന്നുന്ന ചുവന്ന സൂര്യനുമുള്ള കെ218ബി ഗ്രഹത്തിലെ കാഴ്ചകള്‍ മനോഹരമായിരിക്കുമെങ്കിലും താമസയോഗ്യമെന്നു കരുതാന്‍ വരട്ടെ. അവിടെച്ചെന്ന് ഉപരിതലത്തില്‍ കാലുറപ്പിച്ചു നില്‍ക്കാനാവില്ല. കാരണം, ഗുരുത്വാകര്‍ഷണശക്തി ഭൂമിയിലേതിനെക്കാള്‍ വളരെ കൂടുതലാണ്.
ഇതുവരെ കണ്ടെത്തിയിട്ടുള്ള മഹാപൃഥ്വി ഗണത്തില്‍ പെടുന്ന ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലാത്ത പുതിയ വിവരങ്ങളാണ് കെ218 ബിയില്‍ നിന്നും ലഭിക്കുന്നത്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണ് ഈ കെ218 ബിയും അതിന്റെ സൂര്യനും തമ്മിലുള്ള അകലം. 33 ദിവസം കൊണ്ട് ഇത് അതിന്റെ സൂര്യനെ ചുറ്റിത്തീരും. ഭൂമിയ്ക്ക് പുറത്ത് കൃത്യമായ താപനിലയുണ്ടെന്നും അന്തരീക്ഷമുണ്ടെന്നും ജലമുണ്ടെന്നും അറിയാവുന്ന ഏക ഗ്രഹമാണിത് എന്ന് ഗവേഷകനായ ഡോ. ആഞ്ചെലോസ് സിയാരസ് പറഞ്ഞു. എന്നാല്‍ ഇത് ഭൂമിക്കുള്ള പ്രത്യേകതകള്‍ ഇവക്ക് ഉണ്ടെങ്കിലും മുഴുവനായും ഭൂമിക്ക് സമാനമായ ഒരു ഗ്രഹമല്ലിത്. വ്യത്യസ്ത അന്തരീക്ഷവും ഭൂമിയേക്കാള്‍ വലുതുമാണ് സൂര്യനേക്കാള്‍ വ്യത്യസ്തമായൊരു നക്ഷത്രത്തെയാണ് ഇത് വലംവെക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയുരുന്നു. ജീവന്റെ സാന്നിധ്യം നിലനില്‍ക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ അവിടെ കാണുന്നത്. നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവിടെ ജീവനുണ്ടോ എന്ന് തിരിച്ചറിയാനാവില്ല. അതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
"
https://www.facebook.com/Malayalivartha

























