തെരുവുനായയെ പേടിച്ച് ഓടിയ ഗര്‍ഭിണി പശു സെപ്റ്റിക് ടാങ്കില്‍ വീണു, അഗ്‌നിരക്ഷാ സേന രക്ഷിച്ചു

പത്തനാപുരത്ത് പുളിമൂട്ടില്‍ ഒരു ഗര്‍ഭിണി പശുവിനെ തെരുവുനായ ആക്രമിച്ചു. ഭയന്നോടിയ പശു സെപ്റ്റിക് ടാങ്കില്‍ വീണു. പിന്നീട് പശുവിനെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാസേനയുടെ സഹായം വേണ്ടി വന്നു.
പി കെ ബാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗര്‍ഭിണിയായ പശുവിനെയാണ് തെരുവുനായ ആക്രമിക്കാനെത്തിയത്.
സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും പരിശ്രമിച്ചിട്ടും പുതഞ്ഞുപോയ പശുവിന്റെ തല പോലും ഉയര്‍ത്താനായില്ല. ഗര്‍ഭിണിയായതിനാല്‍ വയര്‍ ഭാഗത്തു കൂടിയോ മറ്റോ കയറോ മറ്റോ ഇട്ടു വലിക്കാനും സാധിക്കുമായിരുന്നില്ല. വശം ഇടിച്ചു മണ്ണു നീക്കിയെങ്കിലും അതും ഫലം കണ്ടില്ല.
ഒടുവില്‍ കുഴിയിലേക്ക് വെള്ളം ഒഴിച്ചു. കുഴിയില്‍ വെള്ളം നിറയുന്നതനുസരിച്ചു പശു ഉയര്‍ന്നു വരികയും പുറത്തെടുക്കുകയുമായിരുന്നു. അഗ്‌നിരക്ഷാ സേനയിലെ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് പശുവിനെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha

























