കിട്ടാക്കനി മത്തി ; കടലില്‍ നിന്നും മത്തി കൂട്ടം കരയിലേക്ക്

മത്തി കിട്ടാക്കനിയായതും അതിന്റെ വില വർധിച്ചതും വളരെ പെട്ടെന്നായിരുന്നു. എന്നാൽ കാസർഗോഡ് കടലില്‍ നിന്നും മത്തി കൂട്ടത്തോടെ കരയിലേക്ക് പാഞ്ഞ് കയറിയിരിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ 6.30 മണിയോടെയായിരുന്നു ഈ സംഭവം. കടല്‍കര ഭാഗത്തിലൂടെ പോയ ഒരു ബോട്ടിന്റെ ശബ്ദം കേട്ട് മീനുകള്‍ കരയിലേക്ക് പായുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ മത്സ്യതൊഴിലാളികൾ പറഞ്ഞു.
മീനുകള്‍ കരയിലേക്ക് പാഞ്ഞു കയറുന്നത് കണ്ടെതെന്നും മത്സ്യതൊഴിലാളി പറഞ്ഞു. സംഭവം കണ്ട് സുഹൃത്തുക്കളെയും നാട്ടുക്കാരെയും വിവരമറിയിച്ച് മീനുകള്‍ വാരിയെടുക്കുകയുമുണ്ടായി. 50ലേറെ പേര്‍ക്ക് ചാക്കിലും കുട്ടയിലുമായി ധാരാളം മീനുകളാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. ഒഴിഞ്ഞ വളപ്പിലെ റിസോര്‍ട്ടിന് പടിഞ്ഞാറ് വശത്തായിരുന്നു കടലില്‍ നിന്നും മീന്‍ കരയിലേക്ക് കയറിയത്. കിട്ടിയ മത്തി മാര്‍ക്കറ്റില്‍ എത്തിച്ച് ചെറിയ വിലയ്ക്ക് അവർ വിൽക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























