ബസ് സ്റ്റോപ്പിൽ പെൺകുട്ടിയുമായി സംസാരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ചോദ്യം ചെയ്യൽ ; ഒടുവിൽ കത്തി കുത്ത് ; സംഭവം ഇങ്ങനെ
കേരളത്തിൽ സദാചാര ഗുണ്ടായിസം അവസാനിക്കുന്നില്ല. തൊടുപുഴയില്‍ സദാചാര ഗുണ്ടകൾ നടത്തിയ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റി . ബസ് സ്റ്റാന്‍ഡിന് അടുത്ത് പെണ്‍കുട്ടിയുമായി സംസാരിച്ച് കൊണ്ട് നിന്ന യുവാവിനെ മൂന്ന് അംഗ അക്രമിസംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് തിരിയുകയായിരുന്നു.
സംഘര്‍ഷത്തിനിടെ, അക്രമിസംഘത്തിലെ യുവാവിന് കുത്തേൽക്കുകയായിരുന്നു. മലങ്കര സ്വദേശി ലിബിനാണ് അക്രമത്തിനിടെ പരിക്ക് പറ്റിയത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി . അതേസമയം, അക്രമിസംഘം മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha