മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്

അമേരിക്കന്‍ ആക്രമണത്തിന്റെ പാറ്റേണ്‍ മാറ്റി ഇറാന്‍. സമ്മര്‍ദ്ദത്തിലൂടെ അമേരിക്കയെ മുട്ടുകുത്തിക്കുക ഇറാന് മേലുള്ള ആക്രമണം അവസാനിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ സൗദി റഡാറിലാക്കി ഐആര്‍ജിസി. ഇറാന്‍ നിര്‍ദ്ദേശപ്രകാരം സൗദിക്ക് നേരെ ആക്രമണം കടുപ്പിച്ച് പ്രോക്‌സികള്‍. കഴിഞ്ഞ ദിവസം സൗദിക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാഖ് പ്രോക്‌സികളില്‍ നിന്ന് ആക്രമണം. എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സൗദിക്ക് കോടികളുടെ നഷ്ടം സംഭവിക്കും. യുദ്ധം അവസാനിപ്പിക്കാന്‍ സൗദിക്ക് നേരിട്ട്
ഇടപെടേണ്ടി വരും. അറബ് രാജ്യങ്ങള്‍ തീച്ചൂളയിലാണ്. ഇറാന്‍ പുറത്തെടുക്കുന്നത് നെറികെട്ട നീക്കമാണ്. ഹോര്‍മുസ് ഞങ്ങളുടെ പിടിവള്ളിയെന്ന് അഹങ്കരിക്കുന്ന അതേ മനോഭാവമാണ് അറബ് രാജ്യങ്ങള്‍ ഞങ്ങളുടെ ചരടില്‍. കയറി അടിച്ചാല്‍ അമേരിക്കയ്്ക്ക് മുന്നില്‍ കരഞ്ഞ് പ്രശ്‌ന പരിഹാരത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ ഇറങ്ങുമെന്ന കണക്കുകൂട്ടല്‍. ഹൂതികള്‍, ഇറാഖ് മിലീഷ്യകള്‍ , സിറിയന്‍ സംഘം എല്ലാവരും സൗദി ടാര്‍ഗറ്റ് ചെയ്യണമെന്ന് ഐആര്‍ജിസി ഉത്തരവ്. അറബ് മണ്ണിലെ ഓരോ അടിക്ക് പിന്നിലും ഇറാന്റെ കൃത്യമായ പ്ലാനിങ് ഉണ്ട്. സൗദിക്ക് നേരെ ആക്രമണം ഉണ്ടായതോടെ അമേരിക്ക രംഗത്ത് ഇറങ്ങി. ഇറാന്‍ പ്രോക്‌സികളെ കയറി അടിക്കുമെന്ന് യുഎസ് പ്രഖ്യാപനം. യുദ്ധം ആളിക്കത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളും പൂര്‍ണ യുദ്ധത്തിലേക്ക് ഇറങ്ങുന്ന സാഹചര്യം
പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷം കടുക്കുന്നതിനിടെ, ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ സൗദി അറേബ്യക്ക് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വടക്ക് ഭാഗത്ത് നിന്ന് ഇറാഖിലെ മിലിഷ്യകളും തെക്ക് ഭാഗത്ത് നിന്ന് യെമനിലെ ഹൂതി വിമതരും ഒരേസമയം സൗദിയുടെ തന്ത്രപ്രധാനമായ എണ്ണക്കമ്പനികളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നു..ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന 'ടാങ്കർ യുദ്ധം' (Tanker War) ഇപ്പോൾ നേരിട്ടുള്ള ആക്രമണങ്ങളിലേക്ക് കടന്നിരിക്കുന്നു
ഇറാഖിൽ നിന്നും ഇറാൻ അനുകൂല മിലിഷ്യകൾ അയച്ച ഡ്രോണുകൾ സൗദിയുടെ പ്രധാന സാമ്പത്തിക നാഡിയായ ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്‌ലൈനിൽ (Petroline) പതിക്കുകയും ഇതേതുടർന്ന് ഇതിന്റെ പ്രവർത്തനം സൗദിക്ക് താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയും ചെയ്തു. പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടൽ വഴി കയറ്റുമതി ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രധാന വഴിയായിരുന്നു ഇത്
യെമനിലെ ഹൂതി വിമതർ സൗദിയുടെ തെക്കുപടിഞ്ഞാറൻ നഗരങ്ങളായ അബഹ, ഖമീസ് മുഷൈത്, ജസാൻ, നജ്‌റാൻ എന്നിവടങ്ങളിലെ വ്യോമതാവളങ്ങൾക്കും അരാംകോയുടെ (Aramco) എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ വ്യാപകമായ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. ജസാനിലെ റിഫൈനറിയിൽ വലിയ തോതിൽ തീപിടിത്തമുണ്ടാവുകയും ചെയ്തു.
ഹൂതികൾ നടത്തിയ ഈ വൻ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം 73 ഓളം പേർക്ക് പരിക്കേറ്റതായി സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇറാൻ്റെ ഹോർമുസ് കടലിടുക്ക് ഉപരോധത്തിന് പിന്നാലെ, ചെങ്കടൽ വഴിയുള്ള സൗദി കപ്പലുകളുടെ യാത്രയ്ക്കെതിരെ ഹൂതികളും 'നാവിക ഉപരോധം' പ്രഖ്യാപിച്ചിരിക്കുകയാണ്. യെമൻ്റെ ചെങ്കടൽ തീരപ്രദേശങ്ങളുടെയും തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിൻ്റെയും നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തതോടെ സൗദിയുടെ എണ്ണ കയറ്റുമതി കടുത്ത പ്രതിസന്ധിയിലാണ്. ഈ നീക്കങ്ങളെ വിദഗ്ധർ വിശേഷിപ്പിക്കുന്നത് ഇറാൻ പ്രോക്സികൾ ഇരുവശത്തുനിന്നും സൗദിയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു എന്നാണ്
ആക്രമണങ്ങൾ ശക്തമായതോടെ സൗദി അറേബ്യ യു.എസുമായി ചേർന്ന് ഇറാഖിലെ ഇറാൻ അനുകൂല സായുധ താവളങ്ങൾക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി തിരിച്ചടിച്ചു. ഒപ്പം, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമായതോടെ, റിയാദിനെ സംരക്ഷിക്കാൻ തങ്ങളുടെ സൈന്യത്തെ സജ്ജമാക്കുമെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) നേരിട്ടുള്ള നിർദ്ദേശപ്രകാരം യെമനിലെ ഹൂതി വിമതർ ചെങ്കടൽ തീരപ്രദേശങ്ങളിൽ ശക്തമായ മിന്നലാക്രമണം നടത്തി, തീരത്തിൻ്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കി. യെമൻ ഔദ്യോഗിക സർക്കാരിൻ്റെ വൻ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചാണ് ഹൂതികളുടെ ഈ മുന്നേറ്റം
ചെങ്കടലിലെ വളരെ നിർണായകമായ ഹാനിഷ് (Hanish), പെരിം (Perim/Mayun) ദ്വീപുകൾ ഹൂതികൾ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തെ പൂർണ്ണമായി നിയന്ത്രിക്കാൻ അവരെ സഹായിക്കും.
ദ്വീപിനു സമീപമുള്ള ചെങ്കടൽ തീരത്തെ ധുബാബ് നഗരവും സർക്കാർ സേനയിൽനിന്നു ഹൂതികൾ പിടിച്ചു. ചെങ്കടൽ തീരത്തെ 6 ജില്ലകളിൽനിന്നും യെമൻ സേനയെ തുരത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. തന്ത്രപ്രധാനമായ തീരദേശ നഗരമായ മൊഖയും (Mokha) അതിൻ്റെ തുറമുഖവും ഹൂതികൾ തങ്ങളുടെ അധീനതയിലാക്കി.
യെമനിലെ ഹൂതികൾക്കെതിരെ വളരെ ശക്തമായ ഒരു കര-നാവിക സൈനിക നീക്കത്തിന് (Ground and Naval Operation) സൗദി അറേബ്യ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി കിഴക്കൻ യെമനിൽ നിന്ന് സൗദി സൈന്യത്തെ പിൻവലിച്ച് പടിഞ്ഞാറൻ തീരത്തേക്ക് കേന്ദ്രീകരിക്കുകയാണ്.
ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്‌ലൈൻ സൗദി താൽക്കാലികമായി അടച്ചുപൂട്ടി. എങ്കിലും ഉടൻ ഒരു തിരിച്ചടിക്ക് മുതിരാതെ, കുറ്റവാളികളെ പിടികൂടാൻ ഇറാഖ് സർക്കാരിന് റിയാദ് സമയം അനുവദിച്ചിട്ടുണ്ട്.
ചെങ്കടലിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ 14 രാജ്യങ്ങൾ ഉൾപ്പെടുന്ന പുതിയ നാവിക സഖ്യം രൂപീകരിച്ചിട്ടുണ്ട്.
യു.എസ് സൈന്യം സൗദി സേനയുമായി ചേർന്ന് യെമനിലെ ഹൂതി താവളങ്ങൾ ലക്ഷ്യമിട്ടുള്ള സംയുക്ത നീക്കങ്ങൾക്ക് തന്ത്രങ്ങൾ മെനയുന്നുണ്ട്. കൂടാതെ, ഇറാന്റെ ഹൂതികൾക്കുള്ള സാമ്പത്തിക-ആയുധ സഹായങ്ങൾ തടയാൻ യു.എസ് ശക്തമായി രംഗത്തുണ്ട്. ഇറാഖിൻ്റെ അടിയന്തര നീക്കങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത് . പൈപ്പ്‌ലൈൻ ആക്രമണത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ഒരു പ്രാദേശിക സൈനിക കമാൻഡറെ പുറത്താക്കുകയും ചെയ്തു. കൂടാതെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാനുമായുള്ള പ്രധാന അതിർത്തിയായ ഷലാംചെ (Shalamcheh) ബോർഡർ ക്രോസിംഗ് ഇറാഖ് അടച്ചുപൂട്ടി.
യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ്റെ തിരിച്ചടിയും വിഷയമാകുന്നു . അമേരിക്കൻ സൈന്യം ഇറാൻ്റെ അഞ്ച് എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിന് പ്രതികാരമായി, ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) ജോർദാനിലെയും ഇറാഖിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാല്ലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഒരേസമയം ഒത്തുചേർന്ന് ആക്രമണം നടത്താൻ ഇറാന്റെ IRGC, യെമനിലെ ഹൂതികൾ, ഇറാഖിലെ മിലിഷ്യകൾ എന്നിവർ തമ്മിൽ ഏകോപനം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്.
ഈ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലും, തർക്കങ്ങൾ പരിഹരിക്കാനും ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനുമായി ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ ഒമാനിൽ വെച്ച് നിർണായകമായ ഒരു നയതന്ത്ര ചർച്ച തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.എന്നാല്‍ ഈ നീക്കം പൂര്‍ണമായി വിജയിച്ചു എന്ന് പറയാന്‍ ആയിട്ടില്ല
എല്ലാവരും ഒന്നിച്ചിരിക്കുന്നതിന് പ്രധാനമായും രണ്ട് തടസങ്ങളാണുള്ളത്. ഇറാനും യുഎഇയും തമ്മിലുള്ള തര്‍ക്കമാണ് ഒന്ന്. ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചിരിക്കുകയാണ് യുഎഇ. സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കമാണ് മറ്റൊന്ന്. യമനിലെ ഹൂതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഇറാനാണ് എന്ന് സൗദി ആരോപിക്കുന്നു. ഹൂതികള്‍ യമനിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും പിടിച്ചടക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.
തിങ്കളാഴ്ച ഒമാനിലെ സലാലയില്‍ വച്ച് ഇറാന്‍-ജിസിസി വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച സംഘടിപ്പിക്കാനാണ് ഒമാന്‍ ശ്രമിക്കുന്നത്. ഹോര്‍മുസ് കടല്‍പാത തുറന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളി തീരും. ഇതിന് വേണ്ടി ഇറാനും ഒമാനും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇറാന് ടോള്‍ ലഭിക്കുന്ന രീതിയിലുള്ള ഉപാധികളാണ് ഇറാന്‍ മുന്നോട്ട് വെക്കുന്നത്. ഇത് പൂര്‍ണമായും ഒമാന്‍ അംഗീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ ജിസിസി രാജ്യങ്ങളെ കൂടി ചര്‍ച്ചയുടെ ഭാഗമാക്കി രമ്യതയിലെത്തിക്കാനാണ് ഒമാന്റെ ശ്രമം. തിങ്കളാഴ്ച ജിസിസി-ഇറാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച നടന്നാല്‍ വലിയ നേട്ടമാകും. ഒറ്റയടിക്ക് ചര്‍ച്ച വിജയിച്ച് ഹോര്‍മുസ് തുറക്കാന്‍ സാധിക്കില്ലെങ്കിലും പുതിയ സാധ്യതകള്‍ തെളിയും. തുടര്‍ ചര്‍ച്ചകളിലൂടെ ലക്ഷ്യം കാണാമെന്നും ഒമാന്‍ കരുതുന്നു.
ഹോര്‍മുസ് കടല്‍പാത ഇറാന്‍ അടച്ചിരിക്കുകയാണ്. സൗദി അറേബ്യ ഉള്‍പ്പെടെ പകരം ഉപയോഗിക്കുന്ന ബാബുല്‍ മന്തിബ് കടല്‍പാത ഹൂതികളും പിടിച്ചു. ഇതോടെ ജിസിസിയിലെ എല്ലാ രാജ്യങ്ങളും പെട്ടിരിക്കുകയാണ്. രണ്ട് പാതകളും തുറന്നു കിട്ടിയാല്‍ മാത്രമാണ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ സാധിക്കൂ.
ഇറാന്റെ ആവശ്യം കണക്കിലെടുത്ത് ടോള്‍ പിരിക്കാന്‍ ജിസിസി രാജ്യങ്ങള്‍ അനുമതി നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. അല്ലെങ്കില്‍ സൈനികമായി ഇറാനെതിരെ നീക്കം നടത്തുമോ എന്ന ചോദ്യവും ബാക്കിയാണ്. എങ്ങനെയാണ് ഇറാനെ ജിസിസി രാജ്യങ്ങള്‍ വരുതിയിലാക്കുക എന്നതാണ് അറിയേണ്ടത്. ഇറാനുമായി ഉടക്കി നിന്നാല്‍ സാമ്പത്തിക തിരിച്ചടി ജിസിസി രാജ്യങ്ങള്‍ക്ക് മാത്രമാകും.
ഇന്ന് ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയുടെ എണ്ണ പൈപ്പ് ലൈന്‍ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. സൗദിക്ക് മുമ്പില്‍ കയറ്റുമതിയുടെ എല്ലാ വഴികളും അടയുമ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്നാണ് കരുതുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളെയും പശ്ചിമേഷ്യന്‍ പ്രതിസന്ധി നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഒമാനിലെ ചര്‍ച്ച.
https://www.facebook.com/Malayalivartha

























