നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പറമ്പത്ത് ഏലത്തിൽ സുബൈദയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിയെ ട്രാവലർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇവരുടെ കാലിലൂടെ മുൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന സീബ്രാലൈനിന് മുകളിൽ നിയമം ലംഘിച്ച് സ്വകാര്യ ബസ് നിർത്തിയിട്ടതും ട്രാവലർ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതും അപകടത്തിന് കാരണമായതായി ദൃക്‌സാക്ഷികൾ പറയുന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും വ്യാപാരികളും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലാണ്.
"https://www.facebook.com/Malayalivartha

























