കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം; നഷ്ടമായത് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയെ...
വാടകവീട്ടിലെ കുളിമുറിയില്‍ രണ്ടുവയസുകാരിക്ക് ബക്കറ്റിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് സംഭവം. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്ബില്‍ ഷിഹാബുദ്ദീന് -ആയിഷ ദമ്ബതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരിച്ചത്. 2004-ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ കുഞ്ഞ് ജനിച്ചത്. സംഭവ ദിവസം
വൈകീട്ട് കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ ബസ് ഡ്രൈവറാണ് ഷിഹാബുദ്ദീന്.
https://www.facebook.com/Malayalivartha