റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി.... ഓണാവധിക്കുശേഷം തിങ്കളാഴ്ച കെഎസ്ആര്‍ടിസി നേടിയത് ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനം

കെഎസ്ആര്‍ടിസിക്ക് തിങ്കളാഴ്ച ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനം. ഓണാവധിക്ക് ശേഷമെത്തിയ തിങ്കളാഴ്ച ലഭിച്ചത് 8.32 കോടി രൂപയാണ്്. ദീര്‍ഘദൂര സര്‍വീസുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകളാക്കി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നതും വരുമാനം വര്‍ധിക്കാന്‍ കാരണമായി.
കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാ സര്‍വീസുകളും നേരത്തെ തന്നെ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാമായിരുന്നു. ഉത്രാട ദിനത്തില്‍ 6.25 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. തിരുവോണത്തിന് 4.21 കോടി രൂപയും, അവിട്ടത്തിന് 5.86 കോടി രൂപയും. ഓണാവധി തുടങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ശനിയാഴ്ച 7ന് 7.30 കോടി രൂപയും ലഭിച്ചു.
ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























