മലപ്പുറത്ത് ഡി.ഡി.ഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പ് കടിയേറ്റു

മലപ്പുറത്ത് ഡി.ഡി.ഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പ് കടിയേറ്റു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഉടന്‍തന്നെ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി വിടുകയുംചെയ്തു.
മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നനിലയിലാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലര്‍ന്നാണ് ഒഴുകിയിരുന്നത്. ഫയലുകള്‍ മുഴുവന്‍ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കാടുംപടലവും കയറി പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളില്‍ കണ്ടിട്ടുണ്ട്.
ഡി.ഡി.ഇ. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്.
"
https://www.facebook.com/Malayalivartha

























