വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം.... സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി

ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയിലാണ് കേസ് സി.ബി.ഐക്ക് വിടുന്നതില്‍ തടസ്സമില്ലെന്ന് ഡി.ജി.പി അറിയിച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ഉടന്‍ കൈമാറുമെന്നാണ് സൂചന. കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഡി.ജി.പി ചര്‍ച്ച നടത്തി.
ബാലഭാസ്‌കറിന്‍േറത് സ്വാഭാവിക അപകട മരണമാണെന്ന െ്രെകംബ്രാഞ്ച് കണ്ടെത്തല്‍ ഡി.ജി.പിയും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ബാലഭാസ്‌കറിന്റെ കുടുംബം ഉന്നയിച്ച എല്ലാ സംശയങ്ങളും അന്വേഷിച്ചെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഡി.ജി.പിയെ അറിയിച്ചു.
ബാലഭാസ്‌കറിന്റേത് അമിതവേഗതയിലുണ്ടായ വാഹന അപകട മരണമാണെന്നാണ് െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് െ്രെകംബ്രാഞ്ച് തീരുമാനം.
https://www.facebook.com/Malayalivartha

























