Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

സി എ ജിക്ക് ഓഡിറ്റ് നടത്താനുള്ള ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ ഓഡിറ്റ് നടത്തണമെന്നാവിശ്യപ്പെട്ട് സി എ ജി സര്‍ക്കാരിന് കത്ത് നല്‍കിയെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ്

18 SEPTEMBER 2019 01:41 PM IST
മലയാളി വാര്‍ത്ത

കിഫ്ബി ഓഡിറ്റ് സംബന്ധിച്ച് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കിഫ്ബിയില്‍ സി എ ജിക്ക് ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നാവിശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കിഫ്ബിയില്‍ സി എ ജി ക്ക് സ്വമേധയാ ഓഡിറ്റ് നടത്താനുള്ള എല്ലാ ചട്ടങ്ങളും ഉണ്ടെന്ന പൊള്ളയായ വാദമാണ് കത്തില്‍ മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. സി എ ജിക്ക് ഓഡിറ്റ് നടത്താനുള്ള ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ ഓഡിറ്റ് നടത്തണമെന്നാവിശ്യപ്പെട്ട് സി എ ജി സര്‍ക്കാരിന് കത്ത് നല്‍കിയെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഡി പി സി നിയമം 1971 ലെ 14 (1) പ്രകാരം സി എ ജിക്ക് തങ്ങളുടെ അധികാരമുപയോഗിച്ച് സ്വമേധയാ ഓഡിറ്റിംഗ് നടത്താമെന്നും അതിന് സര്‍ക്കാര്‍ അനുമതി നല്‍കേണ്ട കാര്യമില്ലന്നുമാണ് മുഖ്യമന്ത്രി മറുപടി കത്തില്‍ പറയുന്നത്. എന്നാല്‍ ഡി പി സി നിയമം 1971 ലെ 14 (1) ല്‍ ഏത് സ്ഥാപനത്തിലാണോ സി എ ജി ഓഡിറ്റ് നടത്തുന്നത് ആ സ്ഥാപനത്തിലെ അതാത് കാലത്തെ നിയമങ്ങള്‍ക്ക് വിധേയമായി വേണം ഓഡിറ്റ് നടത്താനെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതായത് ഡി പി സി നിയമം 14 (1) പ്രകാരം സമഗ്രമായ ഓഡിറ്റിംഗ് നടത്താന്‍ സി എ ജിക്ക് കഴിയില്ല. അതേ സമയം സി എ ജി ആവശ്യപ്പെട്ട രീതിയില്‍ ഡി പി സി നിയമം ചട്ടം 20(2) പ്രകാരം ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അവരെ അനുവദിക്കുന്നുമില്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

1971 ലെ ചട്ടപ്രകാരം സി എ ജി നടത്തുന്ന ഓഡിറ്റിംഗ് സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കില്ല. അതു പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും വളരെ സുതാര്യമായി സി എ ജിക്ക് ഓഡിറ്റ് ചെയ്യാന്‍ കഴിയും എന്നാല്‍ അങ്ങിനെ ഓഡിറ്റ് നടന്നാല്‍ വന്‍ അഴിമതി വെളിച്ചത്ത് വരും എന്ന ഭീതി കൊണ്ട് സര്‍ക്കാര്‍ അതിന് അനുമതി നല്‍കാതിരിക്കുകയാണ്.
എന്നാല്‍ 14 (1) പ്രകാരം ഓഡിറ്റ് നടത്തുമ്പോള്‍ അത് സമഗ്രമായ ഓഡിറ്റിംഗ് അല്ലാത്തത് കൊണ്ട് സര്‍ക്കാരിന്റെ കള്ളിക്കളികള്‍ പുറത്ത് കൊണ്ടുവരാന്‍ സി എ ജിക്ക് കഴിയാതെ വരും. അത് കൊണ്ടാണ് 14 (1) പ്രകാരം ഓഡിറ്റ് നടത്തിയാല്‍ മതിയെന്ന വാദത്തില്‍ മുഖ്യമന്ത്രി കടിച്ച് തൂങ്ങിനില്‍ക്കുന്നത്.

1999ലെ കിഫ്ബി നിയമത്തില്‍ സി എ ജി ഓഡിറ്റ് നടത്താനുള്ള വ്യവസ്ഥയുണ്ടായിരുന്നു. പിന്നീട് 2010 ല്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്കാന്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ തിരുമാനിക്കുകയും, ഇതിനായി 1999 ലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാനായി പുതിയ ഭേദഗതികള്‍ 1999ലെ കിഫ്ബി നിയമത്തില്‍ കൊണ്ടുവന്നപ്പോള്‍ ബോധപൂര്‍വ്വം കിഫ്ബിയില്‍ സി എ ജി ഓഡിറ്റ് നടത്താനുള്ള നിയമ വ്യവസ്ഥകള്‍ ഒഴിവാക്കുകയുണുണ്ടായത്. സാഹചര്യം ഇതായിരിക്കെ 2010 ലെ വി എസ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് സി എ ജി ഓഡിറ്റ് നിഷേധിക്കാന്‍ കാരണമായതെന്ന മുഖ്യമന്ത്രി എനിക്ക് നല്‍കിയ കത്തിലെ വാദം സി എ ജി തന്നെ ഖണ്ഡിക്കുന്നുണ്ട്. 2010 ല്‍ കിഫ്ബിയെ തന്നെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് അന്നത്തെ സര്‍ക്കാര്‍ നിയമ ഭേഗതികള്‍ കൊണ്ടുവന്നത്. എന്നാല്‍ 2016 ല്‍ കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍ സിഎ ജി ഓഡിറ്റിനുള്ള ചട്ടം ഒഴിവാക്കിയെന്നാണ് സി എ ജി സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നത്.

മാത്രമല്ല ഭരണഘടനാ സ്ഥാപനമായ സി എ ജിയെ മാറ്റി നിര്‍ത്തിക്കൊണ്ട് ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് എന്ന കേവലം സ്റ്റാറ്റിയൂട്ടറി സ്ഥാപനം കിഫ്ബിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷ നേതാവിന് നല്‍കിയ മറുപടി കത്തില്‍ മുഖ്യമന്ത്രി പറയുന്നത്. ഭരണഘടനയാല്‍ സ്ഥാപിതമായതാണ് സി ആന്റ് എ ജി അതിന് തത്തുല്യമായ പദവിയാണ് ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് എന്ന് മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണ്. ട്രസ്റ്റ് ബോര്‍ഡ് ഫണ്ട് ഇപ്പോള്‍ നിലവിലുണ്ടോ എന്ന് തന്നെ സംശയമാണ്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഒരാള്‍ സിഎ ജി പോലുള്ള ഭരണഘടനാ സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്ന് കൂടി ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല തന്റെ മറുപടിക്കത്തില്‍ മുഖമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (41 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (46 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends