വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്... ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉടന്‍ ഉയര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി

വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്കു പരിക്ക്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എ വണ്‍ ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് മറിഞ്ഞത്. അപകടം സംഭവിച്ച ഉടന്‍ തടിമില്ലിലെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കല്‍പറ്റയ്ക്കടുത്ത് മടക്കിമലയിലായിരുന്നു അപകടം നടന്നത്.
ഓടിക്കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
"
https://www.facebook.com/Malayalivartha


























