കൊച്ചി മെട്രോയില്‍ ഇന്നു മുതല്‍ ടിക്കറ്റ് നിരക്കില്‍ 20ശതമാനം കിഴിവ്.... കെഎംആര്‍എല്‍ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ് നിരക്കിളവ് ഇന്നലെ അവസാനിച്ചു

കൊച്ചി മെട്രോയില്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ് നിരക്കിളവ് ഇന്നലെ അവസാനിച്ചു. മഹാരാജാസ്‌തൈക്കൂടം പാതയില്‍ സര്‍വീസ് തുടങ്ങിയ സെപ്റ്റംബര്‍ നാലു മുതല്‍ 15 ദിവസത്തേക്കായിരുന്നു ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഈ കാലയളവില്‍ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു.
ഇന്നു മുതല്‍ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം കിഴിവ് ലഭ്യമാകും. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ 20 ശതമാനം കിഴിവ് ഉണ്ടായിരിക്കും. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് 25 ശതമാനം കിഴിവുണ്ടാകും.
ഒരു മാസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 30 ശതമാനവും 60 ദിവസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 40 ശതമാനവും ആയിരിക്കും കിഴിവ്.
https://www.facebook.com/Malayalivartha

























