സംസ്ഥാനത്ത് ഇന്നു മുതല്‍ പാല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തിലായി... ശരാശരി നാല് രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്

സംസ്ഥാനത്ത് ഇന്നു മുതല്‍ പാല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തിലായി. ഇന്നലെ മില്‍മ ഡയറികളില്‍ നിന്ന് ചില്ലറ വില്‍പനക്കാര്‍ക്കായി എത്തിച്ച പാലിന് പുതിയ വില ബാധകമാക്കി. പഴയ കവറുകളുടെ സ്‌റ്റോക്ക് തീരുംവരെ പഴയ എം.ആര്‍.പി അച്ചടിച്ച കവറുകളില്‍ പുതിയ വില മുദ്രണം ചെയ്താകും വിതരണം ചെയ്യുക.
വിതരണക്കാരുടെ കൈവശം പഴയ വിലയുള്ള പാലിന് അതാകും ബാധകമാകുക.
42 രൂപ വിലയുള്ള പാലിന് (ടോണ്‍ഡ് മില്‍ക്ക്) 46 രൂപയാകും. കൊഴുപ്പ് കൂടിയ പാലിന്റെ വില (കാവി, പച്ച കവറുകള്‍) 48 രൂപയായി വര്‍ധിക്കും. ശരാശരി നാല് രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്. നിലവില്‍ 39 രൂപ വിലയുള്ള ഡബിള്‍ ടോണ്‍ഡ് പാലിന് (സ്മാര്‍ട്ട്) 44 രൂപയാകും.
ക്ഷീര സംഘങ്ങള്‍ക്ക് 16 പൈസയും ഏജന്റുമാര്‍ക്ക് 32 പൈസയും ക്ഷീരകര്‍ഷക ക്ഷേമനിധിക്ക് മൂന്ന് പൈസയും മേഖല യൂനിയനുകള്‍ക്ക് 10 പൈസയും വീതം ലഭിക്കും. പുതുക്കിയ വിലയില്‍ 3.35 രൂപയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും.
"
https://www.facebook.com/Malayalivartha

























