Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മകന്റെ വിവാഹസല്‍ക്കാരത്തിനായി മാറ്റി വെച്ച 5 ലക്ഷം രൂപയുമായി രമേശ് ചെന്നിത്തലയും കുടുംബവും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയെ കാണാനെത്തി.... പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ സഹോദരി

22 SEPTEMBER 2019 10:09 AM IST
മലയാളി വാര്‍ത്ത

മകന്റെ വിവാഹസല്‍ക്കാരത്തിനായി മാറ്റി വെച്ച 5 ലക്ഷം രൂപയുമായി രമേശ് ചെന്നിത്തല എത്തി. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയെ കാണാന്‍. തുക മുഴുവന്‍ കൃഷ്ണപ്രിയയുടെ വിവാഹ ചെലവിലേക്ക് നല്‍കാനായി പ്രതിപക്ഷനേതാവും ഭാര്യ അനിതയും മകന്‍ ഡോ.രോഹിതും മരുമകള്‍ ഡോ.ശ്രീജയും ചേര്‍ന്ന് കൃപേഷിന്റെ വീട്ടിലെത്തിയപ്പോള്‍. ആ സ്‌നേഹ തണലിനു മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു കൃപേഷിന്റെ സഹോദരി കൃഷ്ണപ്രീയ. ഇപ്പോഴേ വിവാഹം വേണ്ടെന്നും പഠനം കഴിഞ്ഞിട്ടു മതിയെന്നും അദ്ദേഹം കൃഷ്ണപ്രിയയോട് പറഞ്ഞപ്പോള്‍. നേതാവിന്റെ വാക്കുകളില്‍ പിതൃസ്‌നേഹം തുളുമ്പിയ ആ വാക്കുകേട്ട് കൃഷ്ണപ്രിയ ചെറുചിരിയോടെ തലയാട്ടി.

ഇക്കാര്യം ചെന്നിത്തല ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുമുണ്ട് അത് ഇങ്ങനെയായിരുന്നു

2019 ഫെബ്രുവരി 17

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സങ്കടവും ഒരുമിച്ച് എത്തിയ ദിനമായിരുന്നു. മൂത്ത മകന്‍ ഡോ. രോഹിതിന്റെ വിവാഹം കഴിഞ്ഞു കൊച്ചിയില്‍ നിന്നും ഏറെ ആഹ്ലാദത്തോടെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തം അറിയുന്നത്. #കാസര്‍ഗോഡ് #പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ #കൃപേഷ്, #ശരത്ത്‌ലാല്‍ എന്നിവരെ സിപിഎം കാപാലികര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.

വിവാഹ സല്‍ക്കാരങ്ങളേക്കാള്‍ എനിക്ക് പ്രധാനം ഏറ്റവും വേഗത്തില്‍ കല്യോട്ട് എത്തി ഈ ചെറുപ്പക്കാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുക എന്നതായിരുന്നു. ഇതിനിടയില്‍ രോഹിതും ഭാര്യ ശ്രീജയും ചേര്‍ന്നെടുത്ത തീരുമാനം എന്നോട് പറഞ്ഞു. തിരുവനന്തപുരത്തും ഹരിപ്പാടും നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ച്, ആളുകളെ ക്ഷണിച്ച വിവാഹ സല്‍ക്കാരങ്ങള്‍ ഒഴിവാക്കാനും തുക കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയക്ക് സമ്മാനിക്കാനും ആഗ്രഹം പ്രകടിപ്പിച്ചു. എന്റെ ആഗ്രഹവും അത് തന്നെ ആയിരുന്നു. അവരുടെ ജീവിതമായതിനാല്‍ ആദ്യം അങ്ങോട്ട് കയറി പറഞ്ഞില്ല എന്ന് മാത്രം. ഭാവിയില്‍ കൃഷ്ണപ്രിയയുടെ വിവാഹം നടക്കുമ്പോള്‍ ഉപയോഗിക്കാനുള്ള അഞ്ച് ലക്ഷം രൂപ അന്ന് തന്നെ അവര്‍ മാറ്റി വച്ചു. നേരത്തെ കല്യോട്ട് എത്താന്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടപ്പോള്‍ പ്രളയവും പേമാരിയും വഴിമുടക്കുകയായിരുന്നു. ഇന്ന് ഞാനും ഭാര്യ അനിതയും മക്കളും കൂടി കൃപേഷിന്റെ വീട്ടിലെത്തി കരുതിവച്ച തുക കൈമാറി. കൃപേഷിന്റേയും ശരത് ലാലിന്റെയും ആത്മാവ് സന്തോഷിക്കുന്നുണ്ടാകും................


ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണന്‍, ബാലാമണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി.കുഞ്ഞിക്കണ്ണന്‍, ജി.രതികുമാര്‍, സെക്രട്ടറി കെ.നീലകണ്ഠന്‍, സി.കെ.ശ്രീധരന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ പി.കെ.ഫൈസല്‍, കെ.കെ.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പി.വി.സുരേഷ്, ധന്യ സുരേഷ്, ഗീത കൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends