Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

രാജ്യത്തിന്റെ പ്രതിനിധിയും നായകനുമാണ് മോദി ; വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നുവെന്ന് ശശി തരൂർ

23 SEPTEMBER 2019 05:22 PM IST
മലയാളി വാര്‍ത്ത

വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നു എന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പ്രധാനമന്ത്രി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അദ്ദേഹം ബഹുമാനം അർഹിക്കുന്നു. കാരണം, ഇന്ത്യയെയാണ് അദ്ദേഹം അവിടെ പ്രതിനിധീകരിക്കുന്നത്. എന്നാൽ നാട്ടിൽ വരുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ശശി തരൂർ പറഞ്ഞു. പുണെയിൽ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹൗഡി മോദി’ സംഗമത്തിനു മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് ശശി തരൂരിന്റെ പ്രസ്താവന.

അതേസമയം രാജ്യത്ത് പൊതുഭാഷ വേണമെന്ന ബിജെപി നയത്തെ ശശി തരൂർ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ബിജെപിയുടെ നിലപാട് രാജ്യത്തിന് അപകടകരമാണ് എന്ന് തരൂർ പറഞ്ഞു. ത്രിഭാഷാ സൂത്രവാക്യമാണ് നാം പിന്തുടരേണ്ടത് എന്ന് തരൂർ അഭിപ്രായപ്പെട്ടു. വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള നൈപുണ്യം നേടേണ്ടത് അത്യാവശ്യമാണെന്നും ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതികരണമായി ശശി തരൂർ പറഞ്ഞു.

രാജ്യത്തു നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിലും ശശി തരൂർ ബിജെപിയെ കടന്നാക്രമിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ ഹിന്ദുക്കൾക്കും ശ്രീരാമനും അപമാനമാണ്. കേരളത്തിൽ താമസിക്കുമ്പോൾ മനുഷ്യർക്കിടയിൽ വിവേചനങ്ങളില്ല. എന്നാൽ മഹാരാഷ്ട്രയിൽ എന്താണ് അങ്ങനെ അല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. മറാഠാ രാജാവായ ശിവാജിയുടെ ഭരണത്തിനു കീഴിൽ ആളുകൾ ഒത്തൊരുമയോടെയാണ് ജീവിച്ചത്. പരസ്പരം ബഹുമാനിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. ബിജെപി ഹിന്ദുക്കളെ കുറിച്ചു സംസാരിക്കുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രമായിട്ടാണ്. എന്നാൽ അതിനു യഥാർഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല എന്നും ശശി തരൂർ വ്യക്തമാക്കി.

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവന വളരെയധികം ചർച്ചകൾക്ക് കാരണമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും മുന്നോട്ട് വന്നു. പിന്നാലെ ശശി തരൂരും ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ ശശിതരൂരിന്റെ മോദിയനുകൂല പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചു. തരൂർ ബിജെപി അനുഭാവിയായി എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി ശശി തരൂരിനോട് വിശദീകരണം തേടിയിരുന്നു. അതിന് മറുപടിയായി താന്‍ മോദിയെ സ്തുതിച്ചിട്ടില്ലെന്നും, മോദി വിരുദ്ധ നിലപാടുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് തരൂര്‍ പറഞ്ഞു. എന്നാൽ മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ അദ്ദേഹത്തെ വിമര്‍ശിക്കാനുമാകൂ എന്ന് പറഞ്ഞ തരൂർ പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിച്ചതിന്‍റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (13 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

Malayali Vartha Recommends