പണികള്‍ വരുന്ന വഴിയേ... അമേരിക്കയില്‍ ഹൗഡി മോദി പരിപാടിക്കിടെ ഇന്ത്യയുടെ എക്കാലത്തേയും വലിയ സുഹൃത്താണ് താനെന്ന് ട്രംപിനെ കൊണ്ട് പറയിപ്പിച്ച മോദിയുടെ അടുത്ത ലക്ഷ്യം സൗദി; ഒക്‌ടോബര്‍ 27, 28 തീയതികളില്‍ മുസ്ലീം രാഷ്ട്രത്തെ സന്ദര്‍ശിക്കുന്നതിലൂടെ നല്‍കുന്നത് പാകിസ്താനുള്ള ശക്തമായ മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞം ലോകത്തിലെ മറ്റൊരു നേതാവിനും കിട്ടിയിട്ടില്ല. എന്തിന് പാകിസ്താനോട് പോലും ആദ്യഘട്ടത്തില്‍ വലിയ സൗഹൃദം ഉണ്ടാക്കാനാണ് മോദി ശ്രമിച്ചത്. എന്നാല്‍ പാകിസ്താന്റെ തീവ്രവാദം കാരണം മോദി പിന്നോട്ട് പോയി. ഇന്ത്യന്‍ സെനികരെ സ്‌ഫോഡനത്തിലൂടെ കൊന്നതിന് പ്രതികാരമായി സര്‍ജിക്കല്‍ അറ്റാക്ക് പോലും നടത്തി. അങ്ങനെ ബന്ധം വഷളാകുന്നതിനിടെയാണ് കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര കാര്യമായിട്ടും പാകിസ്താന് സഹിച്ചില്ല. ലോകത്തെമ്പാടും ഇന്ത്യ വിരുദ്ധ പ്രചാരണമാണ് പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ നടത്തിയത്. എന്നാല്‍ മോദിയുടെ കൃത്യമായ നയതന്ത്രത്തിന് കീഴില്‍ ഒന്നും വിലപ്പോയില്ല.
ഏറ്റവും അവസാനം അമേരിയില്‍ ഹൗഡി മോദി സംഘടിപ്പിച്ച് ഇന്ത്യയുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ് മോദി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഒരു മണിക്കൂര്‍ പരിപാടിയില്‍ ഇരുത്താന്‍ മോദിയ്ക്കായി. മാത്രമല്ല താനാണ് അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തെത്തും ട്രംപിനെ കൊണ്ട് പറയിപ്പിച്ചു. ഇന്ത്യയുമായി യുദ്ധം ചെയ്യാനിരുന്ന പാകിസ്താനെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയാണ്.
അമേരിക്ക കീഴടക്കിയ മോദിയുടെ അടുത്ത ലക്ഷ്യം ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ സൗദി അറേബ്യയാണ്. ഒക്ടോബര്‍ 27, 28 തിയതികളില്‍ മോദി സൗദി അറേബ്യ സന്ദര്‍ശിക്കും. തീവ്രവാദത്തിനെതിരേയും അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരേയും ഇന്ത്യ സൗദിയുടെ പിന്തുണ ഉറപ്പിക്കും.
റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് സന്ദര്‍ശനം. 2016 ല്‍ നരേന്ദ്ര മോദി സൗദി സന്ദര്‍ശിച്ചിരുന്നു. നിരവധി വ്യാപാര കരാറുകള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പുതിയ വ്യാപാര കരാറുകളില്‍ ഇന്ത്യയും സൗദിയും ഒപ്പുവെക്കും. മോദിയുടെ വരവിനായി സൗദിയില്‍ വിപുലമായ സജ്ജീകരണമാണ് ഒരുക്കാന്‍ പോകുന്നത്. ഒക്ടോബറിലെ സന്ദര്‍ശന വിവരം ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു
അതേസമയം സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് സൗദി നല്‍കിവരുന്ന എണ്ണയുടെ അളവില്‍ ഭീമമായ കുറവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലേക്ക് എണ്ണ വിതരണം സുഗമമാക്കുന്നതിനും, സൗദിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിലാകും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, സാമ്ബത്തിക സഹകരണം കൂടുതല്‍ വിപുലീകരിക്കുക എന്നീ കാര്യങ്ങളിലാണ് പ്രധാന ശ്രദ്ധ.പുതിയ വ്യാപാര കരാറുകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഒപ്പുവെച്ചേക്കും.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തുമെന്ന് ചര്‍ച്ചയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് മോദിയും സൗദി സന്ദര്‍ശനത്തിന് ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. കശ്മീര്‍ വിഷയം തന്നെയായിരുന്നു ഇമ്രാന്‍ ഖാന്റെ സൗദി സന്ദര്‍ശനത്തിന്റെയും പ്രധാന വിഷയം. ഈ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് ആവര്‍ത്തിക്കാനും സൗദിയുടെ പിന്തുണ ഉറപ്പാക്കാനും സന്ദര്‍ശനത്തില്‍ മോദി ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയ്ക്ക് പിന്നാലെ സൗദിയും ഇതിലൂടെ കാലുമാറുമെന്ന് ഇമ്രാന്‍ഖാന്‍ ഭയക്കുന്നുണ്ട്. യുദ്ധത്തിലെ തോല്‍വി പോലെ...
https://www.facebook.com/Malayalivartha


























