സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.. ഇന്നലെ രാത്രിയോടെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പലയിടത്തും അതിശക്തമായ കാറ്റും ഇടിയും മഴയും ആണ് ഇന്നലെ മുതൽ ഉണ്ടാകുന്നത് .അടുത്ത നാല് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.. ഇന്നലെ രാത്രിയോടെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പലയിടത്തും അതിശക്തമായ കാറ്റും ഇടിയും മഴയും ആണ് ഇന്നലെ മുതൽ ഉണ്ടാകുന്നത് .അടുത്ത നാല് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലില്‍ ശക്തമായ കാറ്റ് രൂപപെടുമെന്നും മുന്നറിയിപ്പുണ്ട് . മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് സംസ്ഥാനത്ത് 45 മുതല്‍ 55 ശതമാനം വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ മധ്യകിഴക്ക്, അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്
https://www.facebook.com/Malayalivartha


























