പാറ്റുര്‍ തര്‍ക്ക ഭൂമി കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും, മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്

പാറ്റൂരിലെ തര്‍ക്കഭൂമി ഫ്‌ളാറ്റുടമയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുന്നതില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തിരക്കുകാട്ടിയതായി വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസ് ലോകായുക്തയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചകള്‍ വ്യക്തമാക്കുന്ന തെളിവുകളടങ്ങിയ റിപ്പോര്‍ട്ടാണ് എഡിജിപി ഇന്നലെ ലോകായുക്തയ്ക്ക് സമര്‍പ്പിച്ചത്. പാറ്റൂര്‍ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് അന്വേഷണത്തിന്റെ തുടര്‍റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടും ലോകായുക്തയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ലോകായുക്ത ഇന്ന് പരിഗണിക്കും.
അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് നേരത്തെ മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. നാലാമത്തെ പാറ്റൂര്‍ ഭൂമിയിടപാടില്‍ ഉന്നത ഭരണനേതൃത്വത്തിന് പങ്കാളിത്തമുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഉന്നത നേതൃത്വത്തിന്റെ പേര് പറയാതിരുന്ന എ.ഡി.ജി.പി. ജേക്കബ് തോമസ് പക്ഷേ, ഫയലുകളിലെ ഖണ്ഡികകള്‍ ചൂണ്ടിക്കാട്ടി കൃത്യമായ സൂചന നല്‍കിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പുറമ്പോക്കിലല്ലാത്തതിനാല്‍ മാറ്റിക്കൊടുക്കാനാണ് ഉത്തരവ്. അതേസമയം, ഇതിന് ആധാരമായ റിപ്പോര്‍ട്ട് നിയമവിരുദ്ധമായി ഉണ്ടാക്കിയതാണെന്ന് വിജലന്‍സ് കണ്ടെത്തി. കൃത്യമായ ആശയക്കുഴപ്പം നിലനില്‍ക്കെ, കൈയേറ്റം ഒഴിപ്പിക്കാനല്ല ഒത്തുതീര്‍പ്പാക്കാനായിരുന്നു നിര്‍േദശം. നിയമപ്രകാരം പൈപ്പ് ലൈനിന്റെ അധികാരം വാട്ടര്‍ അതോറിറ്റിക്കാണ്. ഇത് മറികടന്ന് വാട്ടര്‍ അതോറിറ്റി ഫയല്‍ റവന്യു വകുപ്പിന് നല്‍കാന്‍ ഉത്തരവിറക്കി. കൈയേറ്റം ഒഴിപ്പിക്കണമെന്ന വിജലന്‍സ് ആവശ്യം നടപ്പാക്കുന്നതിന് പകരം കൂടുതല്‍ പരിശോധനയ്ക്കാണ് ബന്ധപ്പെട്ടവര്‍ താത്പര്യമെടുത്തത്.
വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ഭൂമി കൈയേറാനും പൈപ്പ് ലൈന്‍ മാറ്റാനും ഭരണത്തിന്റെ ഉന്നതതലത്തില്‍നിന്ന് സഹായം ലഭിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നാണ് സൂചന. 31 സെന്റ് സര്‍ക്കാര്‍ഭൂമി ഈ ഭാഗത്ത് കണ്ടെത്താനുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























