സിബിഐക്കു പിന്നില്‍ പിള്ള?

ദേശീയ ഗെയിംസിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയ്ക്ക് പരാതി നല്‍കിയത് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. അമ്പതു പേജുള്ള തെളിവുകളടങ്ങിയ പരാതി സിബിഐയുടെ ചെന്നൈ യൂണിറ്റിന് നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ യൂണിറ്റിന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി യൂണിറ്റാണ് ദേശീയ ഗെയിംസ് സംബന്ധിച്ച് പ്രഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും വിശദമായ തെളിവെടുപ്പും അന്വേഷണവും ഉണ്ടാകുമെന്നാണ് അറിയുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ദേശീയ ഗെയിംസ് കഴിയുന്നതോടെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലെ അന്വേഷണം കൂടി കഴിയുമ്പോള്‍ വിശദമായ റിപ്പോര്‍ട്ട് കൊച്ചി യൂണിറ്റ് ചെന്നൈ യൂണിറ്റിന് കൈമാറും. ഇതു സിബിഐ ഡയറക്ടര്‍ പരിശോധിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സിബിഐ അന്വേഷണം പ്രഖ്യാപിക്കുക.
സിബിഐ അന്വേഷണത്തിലുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് ലഭിക്കുന്നത്. സിബിഐയ്ക്ക് കേരള കോണ്‍ഗ്രസ്-ബി നല്‍കിയ അമ്പതു പേജുള്ള പരാതിയില്‍ ഗെയിംസിന്റെ സ്‌റ്റേഡിയം നിര്‍മ്മാണം, വിവിധ കരാറുകള്‍, ഉദ്ഘാടനത്തിനും സമാപനത്തിനുമായി ചിലവഴിക്കുന്ന കോടികളുടെ കണക്കുകള്‍, സ്‌റ്റേഡിയങ്ങളുടെ നിലവാരമില്ലായ്മ, ലാലിസത്തിനായി മുടക്കിയ തുകയുടെ കണക്കുകള്‍ തുടങ്ങിയവയുണ്ട്. കൂടാതെ ഗെയിംസിനായി വാടകയ്ക്ക് എടുത്ത സാങ്കേതിക ഉപകരണങ്ങള്‍ക്ക് വ്യക്തമായ കരാറില്ലെന്നും വാടകയയിനത്തില്‍ നിശ്ചിയിച്ച തുക മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലെന്നും ഗെയിംസിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിശ്ചിയിച്ചിരിക്കുന്ന വാടകയിനം ഭീമമാണെന്നും ഭക്ഷണത്തിന് നല്‍കിയിരിക്കുന്ന കരാറില്‍ ക്രമക്കേടുണ്ടെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും പരാതിയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























