കൂടത്തായിയിലെ ആറ് കൊലപാതകങ്ങളും ഷാജിയെ വിവാഹം കഴിക്കാന്‍; ചെറിയതോതില്‍ സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി കൃത്യം നടത്തിയത് മരുമകൾ ജോളി:- നീണ്ട പതിനാലുവർഷത്തെ കാലയളവിൽ ആറുപേരുടെ ജീവനെടുത്ത് രണ്ടാം വിവാഹം കഴിച്ച് സുഖിക്കവേ, സാധാരണ മരണമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഇങ്ങനെ...

കൂടത്തായിയിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് വിശ്വസിക്കാന്‍പോലും ആകാത്ത തരത്തിലുള്ള വിവരങ്ങളാണ്, 2002നും 2016നുമിടയിലാണ് പിഞ്ചുകുഞ്ഞ് മുതല്‍ വയോധികര്‍വരെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തില്‍ മരിക്കുന്നത്. അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്. റോയിയുടെ ഭാര്യ പിന്നീട് മരിച്ച സിലിയുടെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിച്ചിരുന്നു.
പുറത്തുനിന്ന് വന്ന ശേഷം ഭക്ഷണം കഴിച്ചയുടന്‍ ശുചിമുറിയിലേക്ക് പോയ റോയ് അവിടെ ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു വീട്ടിലുണ്ടായിരുന്ന ഭാര്യ ജോളിയും മക്കളും, അയല്‍വാസികളുമെത്തി വാതില്‍ പൊളിച്ച് റോയിയെ പുറത്തെടുക്കുത്ത് ആശുപത്രിയില്‍ എത്തിക്കുന്നു, പിന്നീട് പോസ്റ്റുമോര്‍ട്ടത്തില്‍ സൈനേഡിന്റെ അംശം ശരീരത്തില്‍ നിന്ന് കണ്ടെത്തുന്നു, ഇതിന് പിന്നില്‍ ജോളിയാണെന്ന് വ്യക്തം.
ഇത് 2011ൽ നടക്കുന്ന സംഭവം. വീണ്ടും 2016 വരെ കാത്തിരുന്നു സിലിയെ കൊലപ്പെടുത്താന്‍. ഈ വിവാഹത്തിന് വേണ്ടിയും സ്വത്ത് കൈവശപ്പെടുത്തുന്നതിന് വേണ്ടിയുമാണ് ഈ ക്രൂരതയെല്ലാം ജോളി കാണിച്ചു കൂട്ടിയത് ഇതിനിടയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ സ്വത്തുവകകള്‍കൂടി ലക്ഷ്യമിട്ടുള്ളവയാണ് 2014 ല്‍ അന്നമ്മയുടെ സഹോദരന്‍ പിന്നെ അല്‍ഫൈന്‍ ഷാജുവിന്റെ മകന്‍, ഇവര്‍ ജീവിച്ചിരുന്നാല്‍ ഈ വരുന്ന സ്വത്തുക്കള്‍ക്കുള്ള അവകാശികള്‍ ഇവര്‍ ആയേക്കും എന്ന ആശങ്കയാണ് ഇവരെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതി വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കല്ലറകള്‍ തുറന്നു ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിനു വേണ്ടി പോലീസിന്റെ കാത്തിരിപ്പ്. പത്തു മാസമുള്ള പെണ്‍കുഞ്ഞ് അടക്കമുള്ളവരാണു ഭക്ഷണത്തിനു ശേഷം സമാനലക്ഷണങ്ങളോടെ മരിച്ചത്.
മൊഴികളിലെ വൈരുധ്യമാണ് യുവതിയിലേക്ക് അന്വേഷണമെത്താന്‍ കാരണം. മരണം നടന്ന ആറിടത്തും ഈ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. അവര്‍ നുണപരിശോധനയ്ക്കു വിസമ്മതിച്ചതോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടോം-അന്നമ്മ ദമ്പതികളുടെ മകനും റോയിയുടെ സഹോദരനുമായ റോജോയാണു മരണങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പരാതി പിന്‍വലിപ്പിക്കാന്‍ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പറയപ്പെടുന്നു.
ആറു പേരുടേയും മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറഞ്ഞു. ചെറിയതോതില്‍ സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് കൃത്യം നടത്തിയതെന്ന് ജോളി സമ്മതിച്ചതായിട്ടാണ് സൂചന. മൃതദേഹം പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയതിന് പിന്നാലെയാണ് ജോളി കുറ്റസമ്മതം നടത്തിയത്. ജോളിക്കൊപ്പം കൃത്യത്തില്‍ ഒപ്പം നിന്ന സയനൈഡ് നല്‍കിയ ആളെക്കുറിച്ചും വ്യാജ വില്‍പ്പത്രം തയ്യാറാക്കാന്‍ സഹായിച്ച ആളിലേക്കും അന്വേഷണം നീങ്ങിയേക്കും. വീടും പരിസരങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ഫോറന്‍സിക് വിഭാഗത്തിലെ പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. എന്നിരുന്നാലും ഇന്നോ നാളെയോ അറസ്റ്റ് ഉണ്ടായേക്കാമെന്നും പോലീസ് പറയുന്നു. വളരെ ശാന്തമായി വിഷം നല്‍കി കൊന്നു എന്നാണ് പോലീസ് പറയുന്നത്. കുറേശ്ശെ കുറേശ്ശെയായിട്ടാണ് വിഷം നല്‍കിയതെങ്കിലും. റോയി പെട്ടെന്ന് മരണമടഞ്ഞതാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. സംഭവത്തില്‍ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രനായ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫോണ്‍സ എന്നിവരാണു മരിച്ചത്. 2002 ഓഗസ്റ്റ് 22-നാണ് അന്നമ്മ മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 2008 ഓഗസ്റ്റ് 26-നു ടോം തോമസ് മരിച്ചു. ഭക്ഷണത്തിനു ശേഷം ഛര്‍ദിച്ച് അവശനായായിരുന്നു മരണം. 2011 സെപ്റ്റംബര്‍ 30ന് മകന്‍ റോയ് തോമസും 2014-ല്‍ മാത്യുവും മരിച്ചു. പിന്നീടാണ് അല്‍ഫോണ്‍സയും തുടര്‍ന്ന് ആറു മാസത്തിനു ശേഷം സിലിയും മരിച്ചത്.
പെട്ടെന്നു കുഴഞ്ഞുവീണു മരിച്ചതു ഹൃദയാഘാതം മൂലമാണെന്നാണു ബന്ധുക്കള്‍ കരുതിയത്. റോയിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്നു സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ആത്മഹത്യയെന്നു സംശയിച്ച് വിവരം ബന്ധുക്കള്‍ രഹസ്യമാക്കിവച്ചു. റോയിയുടെ ഭാര്യ പിന്നീട് മരിച്ച സിലിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ചിരുന്നു. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതി വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.
https://www.facebook.com/Malayalivartha























