കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ പിതാവ് സക്കറിയെ ഇന്ന് ചോദ്യം ചെയ്യും... ഷാജുവിന്റെ മൊഴി വിശദമായി അന്വേഷണ സംഘം പരിശോധിക്കും... അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു....

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ പിതാവ് സക്കറിയെ ഇന്ന് ചോദ്യം ചെയ്യും. സംശയമുള്ളവരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട് . രാസപരിശോധന സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ കെ സേതുരാമന്‍ വടകരയില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്.
ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും. ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























