പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!

സംസ്ഥാനത്ത് ഏറേക്കാലത്തിനുശേഷം ഭരണം നഷ്ടപ്പെട്ട് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്ന സി.പി.എമ്മിനെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഒരേപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മാറിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തില്‍, മുന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന റെയ്ഡും അതിനുപിന്നാലെ ഉയര്‍ന്ന 'റെഡ് ബുക്ക്' വിവാദവും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ തന്നെ ഉലയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നു.
ഡയറിയും അതിലെ തെളിവുകളും മാധ്യമസൃഷ്ടിയാണെന്നും കെട്ടിച്ചമച്ച കഥകളാണെന്നും സി.പി.എം കേന്ദ്രങ്ങളും പാര്‍ട്ടിയുടെ സൈബര്‍ പ്രൊഫൈലുകളും ശക്തമായി പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇ.ഡി ഓരോ രേഖകളായി പുറത്തുവിടുന്നത്. വെറുമൊരു ആരോപണമെന്നതിനപ്പുറം, സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ച നിര്‍ണ്ണായക റിപ്പോര്‍ട്ടില്‍ റെഡ് ബുക്കിന്റെ ഒന്‍പതു പേജുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ കൈമാറിയത് പ്രതിപക്ഷത്തിന്റെ പ്രതിരോധ തന്ത്രങ്ങളെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ കസേരയിലേക്ക് മാറിയ പിണറായി വിജയന്റെ വസതിയില്‍ നിന്ന് കണ്ടെടുത്ത ചുവന്ന ഡയറി കേവലം ഒരു ഡയറിയില്‍ ഒതുങ്ങുന്നില്ല. വീണയുടെ ചുവന്ന ഡയറി തള്ളിപ്പറഞ്ഞ് പിണറായി രംഗത്തെത്തിയെങ്കിലും, കണ്ടെടുത്ത ഡയറിയില്‍ മകള്‍ വീണയും സാക്ഷികളും ഒപ്പിട്ട് സ്ഥിരീകരിച്ചതിന്റെ രേഖകള്‍ സഹിതം ഇ.ഡി ഡിജിപിക്ക് കൈമാറിയതോടെ ആരോപണങ്ങളുടെ നിഴല്‍ വീഴുന്നത് കുടുംബത്തിലേക്കും മുന്‍ നിര നേതാക്കളിലേക്കുമാണ്.
റെഡ് ബുക്കിനൊപ്പം ഇ.ഡി കണ്ടെടുത്ത മറ്റൊരു നിര്‍ണ്ണായക കടലാസിലാണ് വീണ വിജയന്റെ സ്വന്തം കൈപ്പടയിലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ ഫൈജാസ്, നിഖില്‍, വാരിസ്, ഷൈജല്‍ എന്നിവരുടെ പേരുകള്‍ പണമിടപാടുകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേവലം പ്രാദേശിക സാമ്പത്തിക ഇടപാടുകള്‍ക്കപ്പുറം വിദേശ ബാങ്കുകളുടെ പേരുകളും അക്കൗണ്ട് നമ്പറുകളും ദിര്‍ഹത്തില്‍ രേഖപ്പെടുത്തിയ തുകകളുമാണ് ഡയറിയെയും കുറിപ്പുകളെയും കൂടുതല്‍ സംശയനിഴലിലാക്കുന്നത്. 2024 സെപ്റ്റംബര്‍ 17-ന് മാത്രം ആകെ നിക്ഷേപം 2,82,600 എ.ഇ.ഡി (അറബ് എമിറേറ്റ്‌സ് ദിര്‍ഹം) എന്ന് രേഖപ്പെടുത്തിയതും ഫൈജാസ് വഴി പണം നല്‍കിയതിന്റെ വിവരങ്ങളും ഇ.ഡി കൃത്യമായി പുറത്തുവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























