ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി. തൃപ്രയാർ ബൈപാസിലെ നാട്ടിക സെന്ററിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മരത്തടികൾ കയറ്റി എറണാകുളം ഭാഗത്തേക്ക് പോയിരുന്ന ലോറി കേടായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ ടാങ്കർ ലോറി തടിലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ കാബിൻ പൂർണമായും തകർന്നനിലയിലാണ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. കേടായ വാഹനം റോഡിൽ നിർത്തിയപ്പോൾ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്.
രാത്രിയിലും പുലർച്ചെയും റോഡിൽ കേടായ വാഹനങ്ങൾ നിർത്തുമ്പോൾ മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകണമെന്ന കാര്യം പലരും ചെയ്യുന്നില്ല.
അതേസമയം സെപ്റ്റംബർ അഞ്ചിന്, ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരണപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























