ഏഷ്യൻ ഗെയിംസ് കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത് ബറോയിയും സി എസ് പ്രസന്നകുമാറും മത്സരിക്കും

ഏഷ്യൻ ഗെയിംസ് കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത് ബറോയിയും സി എസ് പ്രസന്നകുമാറും മത്സരിക്കും. ഇരുവരും ഒരുമിച്ച് തുഴയുകയാണ്. ലക്ഷ്യം ഇന്ത്യക്കായി ഒരു മെഡൽ. ജപ്പാനിലെ മിയോഷി തടാകത്തിൽ 23നാണ് കയാക്കിങ് കെ 2 (ഡബിൾ) 500 മീറ്റർ മത്സരം.
നാവികസേനാംഗങ്ങളായ ഇവർ മൂന്ന് വർഷമായി രാജ്യാന്തര വേദികളിൽ ഒന്നിച്ചാണ്.
ഉത്തരാഖണ്ഡിലെ തെഹ്‌രിയിൽ കോടേശ്വർ അണക്കെട്ടിലെ ഹൈ പെർഫോമൻസ് സെന്ററിലാണ് കയാക്കിങ് പരിശീലനം. ദേശീയ ഗെയിംസിൽ സർവീസസിനായി കെ 2 (ഡബിൾസ്) 500 മീറ്ററിൽ സ്വർണം നേടി. 2025ൽ ഹോങ്കോങ്ങിൽ ഏഷ്യൻ കപ്പ് കനൂ ചാമ്പ്യൻഷിപ്പിൽ വെള്ളി. 2018 ഏഷ്യൻ ഗെയിംസിലും പോളണ്ടിൽ നടന്ന കനൂ സ്‌പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. കയാക്കിങ് താരങ്ങളും പരിശീലകരുമായ ആൻഡമാൻ സ്വദേശി പിജുഷ് കാന്തി ബറോയിയുടെയും ആലപ്പുഴക്കാരി മാലിനിയുടെയും മകനാണ് പ്രോഹിത്. മാതാപിതാക്കളുടെ വഴിയിലൂടെ അഞ്ചാം ക്ലാസ് മുതൽ നീങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























