സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ഞക്കാണ്ടി ബഷീർ (66) ആണ് ഒമാനിലെ മസ്‌കറ്റിൽ മരണപ്പെട്ടത്.
റൂവിയിൽ താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം. വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു. സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ അദ്ദേഹം സുപരിചിതനായിരുന്നു.
പിതാവ്: അബൂട്ടി, മാതാവ്: ഐഷ മഞ്ഞക്കാണ്ടി, ഭാര്യ: സമീന. മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha


























