സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!

സൈനികനായ മകനെ ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയെന്നറിഞ്ഞ് പിതാവ് ജീവനൊടുക്കി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായര്‍ (69) ആണ് ജീവനൊടുക്കിയത്. ഡല്‍ഹിയില്‍ സൈനികനായ മകന്‍ വിശാഖിനെ (38) ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയതായി ഇന്നലെ രാവിലെ ഏഴരയോടെ വീട്ടില്‍ അറിയിപ്പെത്തി. ഇതിനു പിന്നാലെ പിതാവ് ഋഷികേശന്‍ നായര്‍ വീടിനു പിന്നിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഋഷികേശന്‍ നായരുടെ മൃതദേഹം മോര്‍ച്ചറിയിലാണ്. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്‌കാരം നടക്കും. ഋഷികേശന്‍ നായരുടെ ഭാര്യ തങ്കമണി. മകള്‍: കാര്‍ത്തിക. മരുമകന്‍: അജിത്. വിശാഖിന്റെ ഭാര്യ ശ്രീജ. മക്കള്‍: ദിവ്യദര്‍ശിനി, സ്വാതിലക്ഷ്മി.
അതേസമയം
മലയാറ്റൂർ: മദ്യലഹരിയിലായിരുന്ന മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസികുട്ടി (87) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഡേവിസിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ഡേവിസ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവദിവസവും മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് തടയാനായി എത്തിയതായിരുന്നു പിതാവ് ദേവസികുട്ടി.
ദേവസികുട്ടിയെ ഡേവിസ് ശക്തിയായി തള്ളിമാറ്റുകയും നിലത്തു വീണ് തല നിലത്തിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവസികുട്ടിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha


























