പാറ്റൂര്‍ ഭൂമിക്കേസ്, മാധ്യമ വാര്‍ത്ത തുണയായത് സര്‍ക്കാരിന്, വിനയായത് എഡിജിപിയ്ക്ക്

ലോകായുക്ത അന്വേഷിച്ചുവരുന്ന പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഹൈക്കോടതി ഇടപെടുമെന്ന് സൂചന. കേസിലെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്. ഇതിനിടെ ലോകായുക്തക്കെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്. എഡിജിപി ജേക്കബ് തോമസിന്റെ എടുത്തുചാട്ടമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. കോടതിയില്‍ സമര്‍പ്പിച്ച രഹസ്യരേഖ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതാണ് വിവാദങ്ങള്‍ക്ക് കാരണം. മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചോര്‍ത്തി എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനായിട്ടില്ല. ജേക്കബ് തോമസോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ആണ് റിപ്പോര്‍ട്ട് ചോര്‍ത്തിയെതെന്ന് കോടതി കരുതുന്നു.
ലോകായുക്തയ്ക്ക ലഭിച്ച റിപ്പോര്‍ട്ട് സീല്‍ ചെയ്ത നിലയിലായിരുന്നു. അത് പൊട്ടിച്ചത് കോടതിയാണ്. അങ്ങനെ വരുമ്പോള്‍ തങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചോരില്ലെന്ന് കോടതി വിശ്വസിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോകായുക്ത എസ്.പിയെ വിളിച്ചുവരുത്തി കോടതി ശാസിക്കുകയും ചെയ്തു.
ജേക്കബ് തോമസിന് വിനയായത് റിപ്പോര്‍ട്ട് ചോര്‍ച്ചയാണ്. മികച്ച ഉദ്യോഗസ്ഥനായ അദ്ദേഹത്തിനെതിരെ ഒരു പക്ഷേ കോടതിയുടെ നിരീക്ഷണം തന്നെ വന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ അത് ജേക്കബ് തോസിന്റെ കരിയറിനെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി മുങ്ങിപോകുമോ എന്ന് ഭയക്കുന്നവരുണ്ട്. ലോകായുക്ത വാദികള്‍ ഭൂമിഇടപാട് അന്വഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആശ്വസിച്ചരുന്നവര്‍ ഏറെയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് സ്വകാര്യസ്ഥാപനം പടുകൂറ്റന്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ തലത്തിലെ ഉന്നതര്‍ക്കെതിരെ ഇത് ആരോപണത്തിനും വഴിവച്ചു. ഭരണത്തിന്റെ സുതാര്യതയെ തന്നെ ബാധിച്ചു.
എന്നാല്‍ പാറ്റൂര്‍ കളളം എങ്ങനെയെങ്കിലും പുറത്തുവരണം എന്നുന്നെയാണ് കരുതുന്നത്. റിപ്പോര്‍ട്ട് ചോര്‍ത്തിയവരുടെ ഉദ്ദേശ്യം തന്നെ അന്വേഷണം അട്ടിമറിക്കുക എന്നതായിരിക്കാമെന്നും ജനങ്ങള്‍ കരുതുന്നു. സംഭവത്തെ കുറിച്ച് അന്വഷിക്കാന്‍ ലോകായുക്ത അമിക്കസ്‌കൂരിയെ നിയമിച്ചിരിക്കുകയാണ്. അതുകഴിഞ്ഞ് തീരുമാനിക്കാം എന്നാണ് ലോകായുകതയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























