ചോരക്കുഞ്ഞിനെ ഓട്ടോയില്‍ പ്രസവിച്ച അമ്മയും കുഞ്ഞിന്റെ പിതാവും പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ചോരക്കുഞ്ഞിനെ ഓട്ടോയില്‍ പ്രസവിച്ച അമ്മയും കുഞ്ഞിന്റെ പിതാവും പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മാതാവിനേയും കാമുകനേയും തിരിച്ചറിഞ്ഞെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
വ്യാഴാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. അഞ്ചിന് രാത്രി പത്തരയോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായി ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടയിലാണു സാമൂഹ്യപ്രവര്‍ത്തകന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ കുട്ടികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. പ്രസവ സമയം ഇവര്‍ക്കു പുറമേ കാമുകന്റെ സുഹൃത്തുമുണ്ടായിരുന്നു ഓട്ടോയില്‍. മലപ്പുറം ജില്ലയിലെ തീരപ്രദേശത്തോടു ചേര്‍ന്നുള്ള നഗരവാസികളാണ് ഇവരെന്നാണറിയുന്നത്. മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ഇവര്‍ കുഞ്ഞുമായി മഞ്ചേരിയിലെത്തിയത്. അധികൃതര്‍ക്കു കുഞ്ഞിനെ ലഭിക്കുമ്പോള്‍ ഒരു ദിവസം പ്രായമായിട്ടേയുള്ളൂ. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഇന്നു നടക്കുന്ന സിറ്റിംഗില്‍ രക്ഷിതാക്കളുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യും.
അശാസ്ത്രീയ പ്രസവം കാരണം പരുക്കുകള്‍, ശ്വാസതടസ്സം, മഞ്ഞപ്പിത്തം, ഭാരക്കുറവ്, ന്യൂമോണിയ തുടങ്ങിയവ മൂലം അവശനിലയിലായ ആണ്‍കുഞ്ഞിനെ മെഡിക്കല്‍കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാലു ദിവസംകൊണ്ടു കുഞ്ഞിന്റെ രോഗം ഭേദപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു.പ്രായയപൂര്‍ത്തിയാകാത്തതിനാല്‍ മാതാപിതാക്കളുടെ പുറത്ത് വിടാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























