Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എല്ലാ മതവിശ്വാസികളെയും ആദരിക്കുന്ന ഭാരതപാരമ്പര്യം മഹത്തരമാണെന്ന് പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ

09 FEBRUARY 2015 09:32 AM IST
മലയാളി വാര്‍ത്ത.

എല്ലാ മതവിശ്വാസികളെയും ആദരിക്കുന്ന ഭാരതപാരമ്പര്യം മഹത്തരമാണെന്ന്, ആഗോളസുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും അറിയാനും ആദരിക്കാനും കഴിയുന്നത് വലിയകാര്യമാണ്. കാരണം എല്ലാവരും ദൈവമക്കളാണ്. ഈ തിരിച്ചറിവ് നഷ്ടമാകുമ്പോഴാണ് കലഹങ്ങള്‍ ഉണ്ടാകുന്നത്. പാത്രിയര്‍ക്കീസ് ബാവയായി സ്ഥാനമേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ സുറിയാനിസഭാതലവന് കോട്ടയം നെഹ്‌റുസ്‌റ്റേഡിയത്തില്‍ യാക്കോബായ സുറിയാനിസഭയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ത്യോഖ്യാ സഭയ്ക്ക് മലങ്കരസഭയുമായുള്ള ബന്ധം ഒരിക്കലും ഇല്ലാതാക്കാന്‍പറ്റാത്തവിധം ശക്തമാണ്. തന്നെ ഇവിടേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് ഇത്രവലിയ സ്വീകരണം നല്‍കാന്‍ നേതൃത്വംകൊടുത്ത യാക്കോബായ സുറിയാനിസഭയുടെ അദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പാത്രിയര്‍ക്കീസ് ബാവ പ്രശംസിച്ചു. അന്ത്യോഖ്യയില്‍നിന്നു വന്ന പിതാക്കന്മാരാണ് മലങ്കരയില്‍ സത്യവിശ്വാസം പകര്‍ന്നതെന്നു പറഞ്ഞ പാത്രിയര്‍ക്കീസ് ബാവ, അന്ത്യോഖ്യാമലങ്കര ബന്ധം എന്ന് മലയാളത്തില്‍ പറഞ്ഞപ്പോള്‍ നീണാള്‍വാഴട്ടെയെന്ന് വിശ്വാസികള്‍ ഏറ്റുവിളിച്ചത് ഇഴപിരിയാത്ത സ്‌നേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയായി.
തന്റെ ജന്മനാട്ടില്‍ വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, ഹൃദയത്തില്‍ത്തട്ടുന്ന രീതിയിലായിരുന്നു പാത്രിയര്‍ക്കീസിന്റെ പ്രസംഗം. കേരളത്തില്‍ നിലനില്‍ക്കുന്ന സഭാതര്‍ക്കത്തില്‍ പാത്രിയര്‍ക്കീസ് ബാവ വീണ്ടും ഖേദം പ്രകടിപ്പിച്ചു. വിശ്വാസികളുടെ നേര്‍ച്ചപ്പണം കേസുകള്‍ക്കായി ഉപയോഗിക്കേണ്ടിവരുന്നത് സങ്കടകരമാണ്. ഈ സ്ഥിതി മാറണം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനംചെയ്തു. പാത്രിയര്‍ക്കീസ് ബാവയെപ്പോലൊരു ഉന്നതവ്യക്തിയെ സംസ്ഥാനത്തിന്റെ അതിഥിയായി സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മംഗളപത്രം സമര്‍പ്പിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഞായറാഴ്പ രാത്രി പാത്രിയര്‍ക്കീസ് ബാവയ്ക്ക് അത്താഴവിരുന്ന് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends