Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

അസി. കമാന്‍ഡന്റിന്റെ വാഹനം ഇടിച്ചത് പോലീസിന് ആകെ നാണക്കേടായി.... നാട്ടുകാര്‍ പോലീസിന് പണികൊടുത്തു

09 FEBRUARY 2015 01:15 PM IST
മലയാളി വാര്‍ത്ത.

പോലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ച് പോവുകയാണ് ചിലര്‍. സാധാരണക്കാരായ ജനങ്ങള്‍ക്ക്സുരക്ഷിതത്വവും സംരക്ഷണവും നല്‍കേണ്ട പോലീസുകാര്‍ തന്നെ നിയമം ലംഘിച്ചാല്‍ എന്ത് ചെയ്യും. അമിത വേഗതയില്‍ പോകുന്നവരെ ആവേശത്തോടെ പിടിച്ച് പിഴ ഈടാക്കാന്‍ പോലീസുകാര്‍ക്ക് വലിയ താല്‍പര്യമാണല്ലോ? സ്വന്തം വകുപ്പിലെ തന്നെ പോലീസ് മേധാവി നിയമം ലംഘിച്ചാല്‍ എന്ത് ചെയ്യും. 
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മേലേവെട്ടിപ്രം ജംഗ്ഷനു സമീപമാണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. അടൂര്‍ കെഎപി ക്യാമ്പിലെ അസി. കമാന്‍ഡന്റ് മുരളീധരന്റെ ഔദ്യോഗികവാഹനമായ ടാറ്റാ സുമോയാണ് അമിതവേഗതയിലെത്തി രാഘവനെ ഇടിച്ച് തെറിപ്പിച്ചത്. ഒരു മുറുക്കാന്‍ കട നടത്തിവരികയായിരുന്നു രാഘവന്‍. ഉച്ചയൂണു കഴിഞ്ഞ ശേഷം വിശ്രമിക്കുന്നതിനായി റോഡിന് മറുവശത്തെ മരത്തണലിലേക്ക് നീങ്ങി നില്‍ക്കുകയായിരുന്നു രാഘവന്‍. അമിതവേഗതയില്‍ ജീപ്പ് വരുന്നതു കണ്ട് രാഘവന്‍ ഓടി മാറാന്‍ ശ്രമിച്ചെങ്കിലും ജീപ്പ് രാഘവനെ ഇടിച്ചു വീഴ്ത്തിയിരുന്നു. തൊട്ടടുത്തുള്ള മതിലും കമ്പിവേലിയും ഇടിച്ചു തകര്‍ത്താണ് ജീപ്പ് അവസാനം നിന്നത്.
ജീപ്പ് ഇടിച്ച ശബ്ദം കേട്ടപ്പാടെ നാട്ടുക്കാര്‍ ഓടികൂടി. നാട്ടുകാര്‍ എത്തിയെങ്കിലും അസി. കമാന്‍ഡന്റ് ജീപ്പില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ല. നാട്ടുകാര്‍ അസി. കമാന്‍ഡന്റ്ിനോട് വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. ഉടനെ അവര്‍ പോലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തി അസി. കമാന്‍ഡന്റ് മുരളീധരനെ ജീപ്പില്‍ നിന്നും മാറ്റി. അപ്പോഴല്ലെ നാട്ടുകാര്‍ക്ക് കാര്യം പിടികിട്ടിയത്. 
നാട്ടുകാര്‍ ഉടന്‍ തന്നെ ജീപ്പിന്റെ താക്കോല്‍ ഊരിയെടുത്തു. ഇത് കണ്ട പോലീസുകാര്‍ക്ക് നാട്ടുകാരുടെ കൈയില്‍ നിന്നും എങ്ങനെയെങ്കിലും ജീപ്പിന്റെ താക്കോല്‍ വാങ്ങിയാല്‍ മതിയെന്നായി. എസ്.ഐ മനോജ്കുമാര്‍ നാട്ടുകാരോട് ജീപ്പിന്റെ താക്കോല്‍ തിരികെ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ലഭിച്ചില്ല. 
ജീപ്പിടിച്ച് പരുക്കേറ്റ രാഘവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസുകാര്‍ തയാറായില്ല. തുടര്‍ന്ന്, നാട്ടുകാര്‍ പോലീസിനോട്് തട്ടിക്കയറി. പിന്നിടാണ് ക്ലൈമാക്‌സ് എത്തുന്നത്. മനസില്ലാ മനസോടെ രാഘവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് തയാറാവുകയായിരുന്നു. മുണ്ടക്കയത്ത് ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു അസി. കമാന്‍ഡന്റ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അസി. കമാന്‍ഡന്റിനെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന്ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏതായാലും നാട്ടുകാര്‍ ഒരുമിച്ച് നിന്ന് അസി. കമാന്‍ഡന്റിന് പണി കൊടുത്തത് പോലീസിന് ആകെ നാണക്കേടുണ്ടാക്കി. പോലീസുകാര്‍ക്ക് കൊമ്പുണ്ടോ എന്ന്ചോദിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (14 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (34 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (50 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (55 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends