എനിക്ക് പറ്റിപ്പോയി സാറേ...ആറ് കൊലപാതകങ്ങളും ചെയ്തത് ഞാൻ തന്നെയാണ്; പിടിച്ച് നിന്ന തന്ത്രങ്ങൾ പാളി... നാടകങ്ങൾക്കൊടുവിൽ ജോളിയുടെ തുറന്ന് പറച്ചിൽ; വെളിപ്പെടുത്തലുമായി റൂറല്‍ എസ്പി

മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ വ്യക്തമാക്കി അന്വേഷണ സംഘത്തലവന് റൂറല്‍ എസ്പി കെ.ജി.സൈമണ്‍. ആറ് കൊലപാതകങ്ങളും താന്‍ തന്നെയാണ് ചെയ്തതെന്ന് കേസിലെ മുഖ്യപ്രതി ജോളി വെളിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു .പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പറ്റിപോയെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. അന്വേഷണം ശരിയായ ദിശയിലാണെന്നും,മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും എസ്.പി വ്യക്തമാക്കി. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്ബത്തികമായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. സ്ഥലം വിറ്റ് കിട്ടിയ പത്ത് ലക്ഷം രൂപയൊക്കെ ചെലവഴിച്ചു'-എസ്.പി പറഞ്ഞു. ഷാജു നിരപരാധിയോ അപരാധിയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തിലെ ജോളിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നെന്നും, അവരുടെ ജോലിയെക്കുറിച്ചും മറ്റും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സംശയം ബലപ്പെട്ടുവെന്ന് എസ്.പി പറഞ്ഞു.
https://www.facebook.com/Malayalivartha






















