Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

15 SEPTEMBER 2026 03:51 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാര്‍ 2026- 27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതി രൂപീകരിക്കുന്നതിനായുള്ള റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകള്‍ക്ക് (സെപ്റ്റംബര്‍ 16, ബുധനാഴ്ച) തിരുവനന്തപുരത്ത് തുടക്കമാകും.

'റീഇമാജിനിംഗ് കേരളം' എന്ന പേരില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി രാവിലെ 10.45 ന് തിരുവനന്തപുരം ലെമണ്‍ ട്രീ പ്രീമിയറില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സംസാരിക്കും.

പദ്ധതികള്‍ക്ക് രൂപം നല്‍കി അവ നടപ്പാക്കാന്‍ സജ്ജമാക്കുന്നതിനായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, മറ്റ് പങ്കാളികള്‍ എന്നിവരെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും.

തിരുവനന്തപുരത്തെ ലെമണ്‍ ട്രീ പ്രീമിയര്‍, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ എന്നീ വേദികളിലായാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകള്‍ നടക്കുക.

ഓരോ പദ്ധതിയുടെയും കാഴ്ചപ്പാട്, വ്യാപ്തി, നടത്തിപ്പ് ചുമതല, സ്ഥാപനപരമായ ക്രമീകരണങ്ങള്‍, വിഭവങ്ങളുടെ ആവശ്യം, നടപ്പിലാക്കല്‍ തന്ത്രം എന്നിവ നിശ്ചയിച്ചുകൊണ്ട്, നയപരമായ പ്രഖ്യാപനങ്ങളെ വ്യക്തമായ നടത്തിപ്പ് രീതികളാക്കി മാറ്റുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍, വിജ്ഞാന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, ധനസഹായം നല്‍കുന്ന ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, തുറമുഖ-സമുദ്രാധിഷ്ഠിത വികസനം, വ്യോമഗതാഗതം, വ്യവസായ-സാമ്പത്തിക ഇടനാഴികള്‍, ഊര്‍ജ്ജവും പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളും, നഗരവികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ് സയന്‍സസ്, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ മേഖല, ടൂറിസം, ക്രിയേറ്റീവ് മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യും.

ദക്ഷിണ കേരളം-സാമ്പത്തിക ഇടനാഴി, മിഷന്‍ സമുദ്ര, മാരിടൈം മ്യൂസിയം, ഇന്‍വെസ്റ്റ് കേരളം, ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കൗണ്‍സില്‍, സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്‍റ് സോണ്‍, മലയാളം എഐ ഇനിഷ്യേറ്റിവ്, ജെന്‍ സി ആന്‍ഡ് ന്യൂ ജെന്‍ ടെക്നോളജി, ഇന്‍കുബേഷന്‍ സെന്‍റര്‍, കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട്, നാഷണല്‍ പില്‍ഗ്രിമേജ് സെന്‍റര്‍, സ്പേസ് ഇക്കണോമി തുടങ്ങിയവയാണ് പ്രധാന സെഷനുകള്‍.

ഓരോ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകരിച്ച പൊതുചട്ടക്കൂട് രൂപപ്പെടുത്തുകയാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളുടെ പ്രധാന ലക്ഷ്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ക്ക് സാധ്യതാ പഠനങ്ങള്‍, മാസ്റ്റര്‍ പ്ലാനുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മുന്നോട്ടു പോകാനാകും. ഓരോ പദ്ധതിയുടെയും വ്യാപ്തിയും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന കരട് രേഖ (ഡ്രാഫ്റ്റ് പ്രോജക്ട് സ്കോപ്പ് ഡോക്യുമെന്‍റ്) തയ്യാറാക്കും.

അംഗീകാരം ലഭിച്ച ശേഷം പദ്ധതിയുടെ തുടര്‍നടപടികള്‍ ആരംഭിക്കും. ആവശ്യമെങ്കില്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിക്കുകയും സാധ്യതാപഠനം, ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. പ്രധാന ഘട്ടങ്ങളിലെ പുരോഗതി പ്രോഗ്രാം കമ്മിറ്റി വിലയിരുത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കൃത്യമായ ഇടവേളകളില്‍ അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (1 minute ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (15 minutes ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (25 minutes ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (28 minutes ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (31 minutes ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (38 minutes ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (38 minutes ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (43 minutes ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (46 minutes ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (50 minutes ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (58 minutes ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (1 hour ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (1 hour ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (1 hour ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

Malayali Vartha Recommends