സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

നിര്‍ണ്ണായക വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അച്ചടക്കത്തിന്റെയും സംഘടന പുനഃസംഘടനയുടെയും കടുത്ത തീരുമാനങ്ങളുമായി സിപിഎം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ട്ടിയിലുണ്ടായ സംഘടനപരമായ വീഴ്ചകളുടെയും പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തരമായി പുനസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാവ് പി. ജയരാജന്‍, മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരെ പുതിയതായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.
ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി.കൂടുതൽ ജനകീയ മുഖങ്ങളെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നീക്കത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ പുനസംഘടനയെന്നാണ് കരുതുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റിനൊപ്പം സംസ്ഥാന സമിതിയും പുനസംഘടിപ്പിച്ചു. സമിതിയിൽ ഒമ്പത് പുതിയ അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. ഒഎസ് അംബിക, എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ് എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.
നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനെ തുടർന്നാണ് തോമസ് ഐസക്കിനെ സെക്രട്ടറയേറ്റിൽ നിന്ന് ഒഴിവാക്കിയതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.പാര്‍ട്ടിയിലെ ജനകീയ അടിത്തറ വീണ്ടെടുക്കാനും വരാനിരിക്കുന്ന സംഘടന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി നേതൃത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് നിര്‍ണ്ണായകമായ ഈ അഴിച്ചുപണിയിലൂടെ ലക്ഷ്യമിടുന്നത്. സംഘടനാ ചുമതലകളില്‍ വീഴ്ച വരുത്തിയെന്നും, തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് ശേഷം പ്രവര്‍ത്തകരില്‍ ആവേശം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനവും ശാസനയും നേരിടേണ്ടി വന്നു. സംസ്ഥാന സെക്രട്ടറിയുടെ ചില പ്രസ്താവനകളും മാധ്യമങ്ങളോടുള്ള സമീപനങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ വാദിച്ചു.കണ്ണൂരിലെ ജനകീയ നേതാവും പാര്‍ട്ടിയുടെ തനത് ശൈലിയുടെ വക്താവുമായ പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിക്കുള്ളിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് വന്‍ ആവേശമാണ് നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയില്‍ ഏറെക്കാലമായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ജയരാജന്റെ തിരിച്ചുവരവ് കണ്ണൂര്‍ രാഷ്ട്രീയത്തിലും സംസ്ഥാന തലത്തിലും പുതിയ സമവാക്യങ്ങള്‍ക്ക് വഴിവെക്കും.
https://www.facebook.com/Malayalivartha



























