Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍

15 SEPTEMBER 2026 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..

സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...

സംഘടനപരമായും രാഷ്ട്രീയപരമായും കൂടുതല്‍ കരുത്തുനേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റില്‍ കൈക്കൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ വര്‍ഗീയ ശക്തികള്‍ക്കുമെതിരെ പോരാട്ടം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയും ബിജെപിയുമായി ഡീലാക്കി ജനവിരുദ്ധഭരണം നടത്തുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലെ ഇടതുപക്ഷ മനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുപ്രമേയങ്ങള്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അതിലൊന്നാണ് വര്‍ഗീയതയ്ക്ക് എതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുക എന്നത്. ത്രിപുരയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ അട്ടിമറിച്ചതിന് ശേഷം വര്‍ഗീയ ശക്തികള്‍ പറഞ്ഞത് അവരുടെ അടുത്ത ലക്ഷ്യം കേരളമാണെന്നാണ്. അതിന്റെ ഭാഗമായാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കടന്നാക്രമിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയ്ക്കും അവയ്ക്ക് വളം വയ്ക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരെ വലിയ മുന്നേറ്റം കേരളത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതാണ് പാര്‍ട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഒരു പ്രമേയമായി അവതരിപ്പിച്ചത്.

കേരളത്തില്‍ വൈദ്യുതി എന്നത് ഒരു കിട്ടാകനിയായി മാറികഴിഞ്ഞു. അതില്‍ എന്തെല്ലാം വിശദീകരണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.കഴിഞ്ഞ പത്തുവര്‍ഷക്കാലം ഈ കേരളത്തില്‍ പവര്‍കട്ടോ ലോഡ്‌ഷെട്ടിംഗോ ഒന്നും ഇല്ലായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നിട്ട് മൂന്നുമാസം പൂര്‍ത്തിയാകുന്ന ഘട്ടമാകുമ്പോഴേയ്ക്ക് പഴയ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ അതേ പല്ലവി ആവര്‍ത്തിക്കുകയാണ്. എല്ലാദിവസവും ഏത് സമയത്താണ് കറന്റ് പോകുന്നത് എന്ന് പറയാന്‍ സാധിക്കില്ല. ജനങ്ങള്‍ വലിയ രീതിയില്‍ പ്രയാസം അനുഭവിക്കുകയാണ്.

കേന്ദ്ര നയങ്ങള്‍ക്കെതിരെയും അതിനെതിരെ ഒന്നും പറയാതെ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി ഭരണം നടത്തുന്ന ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായും ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിക്കെതിരെയുള്ള ഇഡിയുടെ കള്ളപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ മുന്നോട്ട് പോകും.

എല്ലാജില്ലയിലും വരുന്ന അടുത്തമാസം 17, 18 തീയതികള്‍ക്കുള്ളിലായി ജില്ലാകമ്മിറ്റികള്‍ ചേരും. ജില്ലാകമ്മിറ്റി അംഗങ്ങളും ഏര്യാകമ്മിറ്റി സെക്രട്ടറിമാരും ഏര്യയില്‍ നിന്ന് ഒരു വനിത ഉള്‍പ്പെടെ മൂന്ന് സഖാക്കള്‍ വീതം പങ്കെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയോ എന്നതില്‍ മൂന്ന് മാസം കൂടുമ്പോള്‍ എല്ലാതലങ്ങളിലും പരിശോധന നടത്തണം. ആറ് മാസത്തിന് ശേഷം എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള റിവ്യുവിന് സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കും. പ്രതികൂലമായ സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനുള്ള പ്രതിജ്ഞയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ കൈക്കൊണ്ടത്.

വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളും പങ്കെടുക്കും. വിപൂലീകൃത ജില്ലാ കമ്മിറ്റികളുടെ സമാപനം വലിയരീതിയില്‍ ജനകീയമായി സംഘടിപ്പിക്കും. അതിന് ശേഷം മേഖലാടിസ്ഥാനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. ഒക്ടോബര്‍ 25ഓടെ ഇതും പൂര്‍ത്തിയാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ടെണ്ടർ വിളിച്ചു  (6 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (26 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (40 minutes ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (50 minutes ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (53 minutes ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (56 minutes ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 hours ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (2 hours ago)

Malayali Vartha Recommends